എം എം നേശൻ

M M Neshan

എം എം നേശൻ - നടൻ സത്യന്റെ സഹോദരൻ. തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ജനിച്ചു. കെ എസ് സേതുമാധവന്റെ അസോസിയേറ്റായി പ്രവർത്തിച്ച പരിചയത്തിൽ, സത്യനെ നായികനാക്കി സംവിധാനം ചെയ്ത ചെകുത്താന്റെ കോട്ടയാണ് ആദ്യ ചിത്രം. ഇത് നിർമ്മിച്ചതും അദ്ദേഹം തന്നെ. പിന്നീട് കേണലും കളക്ടറും, അക്കരപ്പച്ച, വെള്ളിയാഴ്ച, ഹോട്ടൽ കാവേരി തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.  അദ്ദേഹത്തിന്റെ വെള്ളിയാഴ്ച എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രൻ മാസ്റ്റർ ആദ്യമായി പിന്നണി ഗായകനാകുന്നത്. 2011 ഒക്ടോബർ ആറിന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു.