കുപ്പിവള
Actors & Characters
Actors | Character |
---|---|
മജീദ് | |
ഖദീജ | |
ബീരാൻ | |
പി വി ചെള്ളത്തോട് | |
പച്ചുമ്മ | |
കിട്ടുമ്മാൻ | |
അബ്ദുൾ റഹ്മാൻ മൗലവി | |
താരാബി | |
ആമിനുമ്മ | |
കുറുപ്പു | |
കഥ സംഗ്രഹം
"സിനിക്കിന്റെ നിരൂപണത്തിൽ ഇങ്ങനെ: “കുപ്പിവള എന്നതിനു പകരം ചിത്രത്തിനു “കുറുന്തോട്ടി“യെന്നു പേർ വിളിച്ചാലും അതു അതു ന്യായീകരിക്കാൻ വഴിയില്ലാതെ ഉഴലില്ല. ‘കുറുന്തോട്ടിക്കായ പഴുത്തു’ എന്ന നായികയുടെ ഗാനാലാപനത്തോടെയല്ലെ കഥാരംഭം?”
മ്സ്ലീം സമുദായത്തിലെ അപചയങ്ങൾ വരച്ചുകാട്ടുന്ന സിനിമകൾ പ്രചാരം സിദ്ധിച്ചകാലത്ത് എറെ പോപ്പുലർ ആയി ഈ ചിത്രവും. ‘കണ്മനി നീയെൻ കരം പിടിച്ചാൽ’ എന്ന പാട്ട് ഹിറ്റ് ആയി. ബാബുരാജ് തന്നെ ആലപിച്ചു “പേരാറ്റിൻ കരയിൽ വച്ച് “ എന്ന ഗാനം."
"കയിക്കത്തറവാട്ടു കാരണവരായ ബീരാൻ സാഹിബ്ബിന്റെ മകൻ മജീദ് അന്ധനാണ്. പത്തിരി ആമിനുമ്മ്യുടെ മകൾ ഖദീജ അയാളുടെ ഭാര്യയാകാൻ സമ്മതിച്ചത് അവരുടെ ദാരിദ്ര്യം മൂലമാണ്. വില്ലനായ അബ്ദുൾ രഹ് മാൻ മൌലവിയുടെ കുടിലതകൾ കാരണം ആമിനുമ്മ വാച്ചു മോഷണക്കേസിൽ കുടുങ്ങി; അമ്മയെ രക്ഷിക്കാൻ ഖദീജ കുറ്റം ഏറ്റെറ്റുക്കുകയും ചെയ്തു. ബീരാൻ അവളെ കുടുംബമഹിമ പോരെന്നും പറഞ്ഞ്ദ്രോഹിക്കുന്നുമുണ്ട്. ഖദീജ ജയിലാകുന്നു, ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. ഒരു ഡോക്ടറുടെ വീട്ടുവേലയ്ക്കു നിന്ന അവൾ ക്ഷയരോഗബാധിതയാകുന്നു. കുഞ്ഞു താരാബിയെ ബീരാന്റെ വീട്ടിൽ അവൾ ആരെന്നറിയാതെ ആക്കിയ്ട്ട് ഖദീജ സാനടോറിയത്ത്ലേക്ക് പോകുന്നു. രോഗവിമുക്തയായ അവൾ താരാബിയെ കൊണ്ടുപോകാൻ വന്നെങ്കിലും ബീരാൻ അതിനു സമ്മതിക്കുന്നില്ല. മൌലവിയാണു വാച്ചു കട്ടതെന്ന് താരാബി കണ്ടു പിടിയ്ക്കുന്നുണ്ട്. ബീരാനെ പരിചരിച്ച താരാബി ടൈഫോയിഡ് അയാളിൽ നിന്നും ഏറ്റു വാങ്ങുന്നു. ഖദീജയുടെ ശുശ്രൂഷ കിട്ടാതെ താരാബി മരിയ്ക്കുന്നു. ബീരാൻ പശ്ചാത്താപവിവശനാകുന്നു.
മകൾക്കു വേണ്ടി വാങ്ങിയ കുപ്പിവള അവളെ അണിയിക്കാൻ പറ്റാതെ പൊട്ടിപ്പോയ രംഗം കൊണ്ട് സിനിമയ്ക്ക് കുപ്പിവള എന്നു പേര് വന്നു."