പേരാറ്റിൻ കരയിൽ വെച്ച്

പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
വേലിയ്ക്കരുകില്‍ നിന്ന് മയിലാഞ്ചിക്കൈകൊണ്ട്
വാഴയ്ക്കാ - അഹാ വാഴയ്ക്കാ വറുത്തതു തന്നോളേ

അത്തറു പൂശിയെടുത്ത കത്തു ഞാനയച്ചതില്‍
സത്തിയം മുഴുവനും പറഞ്ഞില്ലേ - എന്റെ
മുത്തേ നീ വായിച്ചിട്ട് കുത്തുവാക്കാകും പേനാ -
ക്കത്തികോണ്ടെന്റെ നെഞ്ചു പിളര്‍ന്നില്ലേ 

പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ

പാല്‍ച്ചോറ് വിളമ്പണ കയ്യുകൊണ്ടെനിക്കു നീ
പയങ്കഞ്ഞി വിളമ്പിയതെന്താണ്
മക്കാറ് കളഞ്ഞില്ലയെങ്കിലെന്‍ മയിലെ നിന്‍
നിക്കാഹിനു നിന്റെ വീട്ടില് രണ്ട് മയ്യത്ത്
നിക്കാഹിനു നിന്റെ വീട്ടില് രണ്ട് മയ്യത്ത് 

പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ

കരളിന്റെ നാലുകെട്ടില് കരിഞ്ചാത്തന്‍ കടന്നു പോല്‍
പൊരിയുന്ന തീയ്യ് ഖല്‍ബില്‍ പടര്‍ന്നല്ലോ
പെണ്ണേ - പെണ്ണേ നിന്നോര്‍മ്മയാകും
കണ്ണിമാങ്ങാക്കറി കൂട്ടി 
കണ്ണില്‍ നിന്നും ചുടുകണ്ണീര്‍ വരുന്നല്ലോ
കണ്ണില്‍ നിന്നും ചുടുകണ്ണീര്‍ വരുന്നല്ലോ 

പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Peraattin karayil

Additional Info

അനുബന്ധവർത്തമാനം