മൊയ്തു പടിയത്ത്
കൊടുങ്ങല്ലൂരിലെ എറിയാട് പടിയത്ത് മുഹമ്മദ് ഹാജിയുടെയും വലിയവീട്ടിൽ ഫാത്തിമയുടെയും മകനായി 1931 മെയ് 28 ആം തിയതി മൊയ്തു പി.എ എന്ന മൊയ്തു പടിയത്ത് ജനിച്ചു. മുസ്ലീം കുടുംബങ്ങളിലെ അമ്മായിയമ്മ മരുമകൾ പോര്/ത്വലാക്ക്/ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കഥകൾ പ്രമേയമാക്കി നോവലുകൾ രചിച്ച ഇദ്ദേഹം നോവൽ/ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിലായി എഴുപതോളം കൃതികൾ എഴുതിയീട്ടുണ്ട്. 1960 ൽ നവോദയ സ്റ്റുഡിയോയുടെ ബാനറിൽ അദ്ദേഹത്തിന്റെ വിവാദ നോവലായ ഉമ്മ അതേ പേരിൽ തന്നെ കെ.പി. ഉമ്മറിനെ നായകനാക്കി കുഞ്ചാക്കോ ചലച്ചിത്രമാക്കി. തുടർന്ന് കുട്ടിക്കുപ്പായം/കുപ്പിവള/ യത്തീം/മൈലാഞ്ചി/മണിയറ/മണിത്താലി തുടങ്ങി നിരവധി ചിത്രങ്ങളുടെ കഥയും തിരക്കഥയും എഴുതിയ അദ്ദേഹം അല്ലാഹു അക്ബർ എന്ന ഒരു സിനിമ സംവിധാനം ചെയ്യുകയും ഉണ്ടായി. കടൽ/മഴവിൽ കൂടാരം/ഇഷ്ടമാണ് നൂറുവട്ടം എന്നീ സിനിമകൾ സംവിധാനം ചെയ്ത സിദ്ദിഖ് ഷമീർ ആണ് ഇദ്ദേഹത്തിന്റെ മകൻ. സംവിധായകൻ കമലും നടൻ ബഹദൂറും ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ്.