റൗഡി
Actors & Characters
Actors | Character |
---|---|
പരമു | |
ദേവയാനി | |
പെരിയസ്വാമി | |
ഔസോ | |
ശ്രീദേവിയമ്മ | |
ശങ്കരിയമ്മ | |
കൈമൾ ചട്ടമ്പി | |
പരമുവിന്റെ അനിയത്തി | |
വാസു | |
നങ്ങേലി | |
സരസ്വതി | |
ഉണ്ണിപ്പിള്ള | |
Main Crew
കഥ സംഗ്രഹം
- പ്രസിദ്ധ നോവലുകൾ സിനിമയാക്കുന്ന പതിവ് സേതുമാധവൻ തുടങ്ങിയതിലെ രണ്ടാം സിനിമയാണിത്. കേശവദേവിന്റെ തന്നെ ഓടയിൽ നിന്ന് ആയിരുന്നു ആദ്യ സംരംഭം.
- "ഇന്നലെയമ്പലമുറ്റത്തിരുന്നു ഞാൻ“ വയലാർ നേരത്തെ എഴുതിയ ഒരു ലളിതഗാനം ആയിരുന്നു. പാട്ടിനു ഒട്ടൊരു പ്രചാരവും കിട്ടിയിരുന്നു. ട്യൂൺ മാറ്റി പി സുശീലയെക്കൊണ്ട് പാടിപ്പിച്ച് അതിനു മറ്റൊരു ജീവൻ നൽകി ദേവരാജൻ.
- സത്യൻ അഭിനയിച്ച് ഫലിപ്പിച്ച നെഗറ്റീവ് കഥാപാത്രങ്ങളിലൊന്നായിരുന്നു റൌഡി. നായകൻ സദ്ഗുണസമ്പന്നൻ ആയിരിക്കേണ്ടതില്ല എന്നത് അക്കാലത്തെ മലയാള സിനിമയുടെ ഒരു സവിശേഷത ആയിരുന്നു."
"വലിയചട്ടമ്പിയുടെ മകൻ പരമു ഒരു സാധുവായിരുന്നെങ്കിലും മോഷ്ടിച്ച ഒരു കത്തി നിവർത്തിയതു കണ്ട് ആൾക്കാർ പേടിയ്ക്കുന്നത് കണ്ട് ഒരു റൌഡിയുടെ വേഷം അണിയുകയായിരുന്നു. സ്ഥലത്തെ ജന്മി ഗോവിന്ദക്കുറുപ്പ് അയാളുടെ ശത്രുക്കൾക്കെതിരെ പോരാടാൻ പരമുവിനെ നിയോഗിച്ചു. അബദ്ധത്തിൽ ഒരു കൊല നടക്കുകയും ചെയ്തപ്പോൾ പരമു ജയിലിലായി. മൂന്നുകൊല്ലത്തിനു ശേഷം ജയിലിൽ നിന്നും തിരിച്ചെത്തിയ പരമു ശ്രീഭൂതനാഥവിലാസം ഹോട്ടലിലാക്കി തന്റെ സങ്കേതം. ഉടമ പെരിയസ്വാമിയ്ക്കും മൂത്തമകൾ ദേവയാനിയ്ക്കും അനുജത്തി സരസ്വതിയ്ക്കും ഇത് അസഹ്യമായി. പെരിയസ്വാമിയുടെ ഭാര്യ പരമുവിനെ ക്ഷണിച്ച് സ്വീകരിച്ചതോടെ പരിയസ്വാമിയും മകൻ ഭാസ്കരനും നാടു വിട്ടു. പരമു ഹോട്ടൽ നടത്തിപ്പുകാരനായി. കള്ളുവരെ വിറ്റു തുടങ്ങി. ദേവയാനി ഗർഭിണിയുമായി.
പരമുവിന്റെ സഹചാരി ഔസോയുമായി അയാൾക്ക് തെറ്റിപ്പിരിയേണ്ടി വന്നു, ഔസോയും കൂട്ടരും പരമുവിനെതിരേ തിരിഞ്ഞു. ദേവയാനി പ്രസവിച്ച കുഞ്ഞിന്റെ അച്ഛൻ ഔസോ ആണെന്ന് ചിലർ പറഞ്ഞും പരത്തി. ഔസൊ അതു ശരിയും വച്ചു. കുറ്റിയനായി മാറിയ പരമുവിനെ ദേവയാനിയും സരസ്വതിയും കൂടെ വെട്ടുകത്തിയോങ്ങി അവിടെ നിന്നും ആട്ടിയോടിച്ചു. പെരിയസ്വാമി തിരികെയെത്തി ഹോടൽ നടത്തിത്തുടങ്ങി.
ആറുവർഷത്തിനു ശേഷം പരമു തിരിച്ചെത്തിയപ്പോൾ അയാൾ പഴയ പദവി നഷ്ടപ്പെട്ട് ഒറ്റയ്ക്കാവുകയായിരുന്നു. സ്വന്തം മകനായ വാസുവിനോട് സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കാനാവാതെ പരമു നിരാശനായി. ഔസോയുമായുള്ള ഏറ്റുമുട്ടലിൽ പഴയ കത്തി തന്നെയാണ് ഔസോ പരമുവിനെ കൊല്ലാൻ ഉപയോഗിച്ചത്. മകൻ വാസുവിന്റെ മടിയിൽ കിടന്നാണ് പരമു അന്ത്യശ്വാസം വലിച്ചത്. വാസു പരമുവിന്റെ നെഞ്ചിലെ കത്തി വലിച്ചൂരി തോട്ടിലെറിഞ്ഞു. "
Video & Shooting
നൃത്തം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
ലഭ്യമായ എല്ലാ അടിസ്ഥാന വിവരങ്ങളും ചേർത്തു |