പാലാട്ടുകോമൻ വന്നാലും
പാലാട്ടുകോമൻ വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല
പന്ത്രണ്ടാനമദിച്ചു വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല
ഗുസ്തിക്കാരന്‍ കാതരെന്നൊരു ചട്ടമ്പീ -പണ്ട്
കൊച്ചീവെച്ച് ഞമ്മടെ നേരെ കത്തിയെടുത്തു
പരമുവണ്ണന്‍ മീശ പിരിച്ചൊരു നോട്ടം
പാവം കാതര് ചറുപറെ ചറുപറെ
ചറുപറെ ചറുപറെയൊട്ടം
പരമുവണ്ണന്‍ തിരിയെ വിളിച്ചു എടാ കാതരെ
പാവം കാതര് ഞെട്ടിവിറച്ചു - അണ്ണാ
കത്തിയെടുത്ത അവനെക്കൊണ്ട്
കപ്പടമീശയെടുപ്പിച്ചു കപ്പടമീശയെടുപ്പിച്ചു
പാലാട്ടുകോമൻ വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല
പന്ത്രണ്ടാനമദിച്ചു വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല
വള്ളക്കാരന്‍ കുട്ടനെന്നൊരു ചട്ടമ്പി - പണ്ട്
പള്ളാത്തുരുത്തി കവലേവെച്ചൊരു തല്ലിനു വന്നു
തല്ലുകാരോ നൂറാള് വള്ളക്കാരന്‍ തലയാള്
കല്ലും വടിയുമിടിക്കട്ടയുമായ് തല്ലിനു വന്നു
പരമുവണ്ണന്‍ പള്ളയ്ക്കിട്ടൊരു കുത്തു കുത്തി
പാവം കുട്ടന്‍ പട്ടിയെപ്പോലെ മുട്ടുകുത്തി
പരമുവണ്ണന്‍ മീശപിരിച്ചു കുട്ടാ - എട കുട്ടാ
പാവം കുട്ടന്‍ നൊന്തു കരഞ്ഞു - അണ്ണാ അണ്ണാ
കുത്തിയ കുത്തിനു മറുകുത്തു കുത്തി
കുട്ടനെയണ്ണനെണീപ്പിച്ചു - ഹായ്
പാലാട്ടുകോമൻ വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല
പന്ത്രണ്ടാനമദിച്ചു വന്നാലും പരമൂച്ചട്ടമ്പി മാറൂല്ല