നിണമണിഞ്ഞ കാൽപ്പാടുകൾ
കോശിസ്സാറിന്റെ മകൾ തങ്കമ്മയും തോമാച്ചന്റെ മകൻ തങ്കച്ചനും പ്രേമബദ്ധരാണ്. തോമാച്ചൻ മരിച്ചതോടെ തങ്കച്ചൻ പട്ടാളത്തിൽ ചേർന്നു. കോശിസ്സാർ മരിച്ചതോടെ അശരണയായ തങ്കമ്മയ്ക്കും അമ്മച്ചിയ്ക്കും സഹായം എന്ന പേരിൽ എത്തിയ പീലിപ്പോച്ചൻ എന്ന പൂവാലൻ തങ്കമ്മയ്ക്ക് പേരുദോഷം വരുത്തിവയ്ക്കുകയും അവധിയ്ക്കെത്തിയ തങ്കച്ചൻ ഇതു വിശ്വസിച്ച് അവളെ കൈവെടിയുകയും ചെയ്യുന്നു. യുദ്ധത്തിൽ പരിക്കേറ്റ തങ്കച്ചനെ ശുശ്രൂഷിച്ച ലിസി എന്ന നേഴ്സ് തങ്കച്ചന്റെ കഥ കേട്ട് തങ്കമ്മ നിരപരാധിനി യാണെന്ന് വാദിച്ചു. നാട്ടിലെത്തിയ തങ്കച്ചൻ കണ്ടത് കശാപ്പുശാല നടത്തുന്ന ഒരു മദ്യപാനിയുടെ ഭാര്യയായിക്കഴിഞ്ഞ തങ്കമ്മയെ ആണ്. പട്ടാളത്തിൽ ഉറ്റചെങ്ങാതിയായ സ്റ്റീഫൻ മരിച്ചപ്പോൾ അയാളുടെ അന്തിമാഭിലാഷമനുസരിച്ച് സ്റ്റീഫന്റെ സോദരി അമ്മിണിയെ തങ്കച്ചൻ വിവാഹം ചെയ്തു. ആദ്യരാത്രിയുടെ ചൂടാറും മുൻപ് തങ്കച്ചന് യുദ്ധരംഗത്തേക്കു പോകേണ്ടിയും വന്നു.