ഇനിയാരെത്തിരയുന്നു
ഇനിയാരെത്തിരയുന്നു കുരുവിക്കുഞ്ഞെ
ഇരുളിന്റെ വിരിമാറില്‍ ഇണപോയി മറഞ്ഞല്ലോ
ഇരുളിന്റെ വിരിമാറില്‍ ഇണപോയി മറഞ്ഞല്ലോ
ഇനിയാരെത്തിരയുന്നു കുരുവിക്കുഞ്ഞേ
വരില്ലിനി വരില്ലിനി വസന്തത്തില്‍ നിന്‍ മുന്‍പില്‍
സ്വരരാഗസുധതൂകും ഹൃദയനാഥന്‍
ഇന്നോളം തണല്‍ തന്ന പ്രണയത്തിന്‍ മലര്‍വനം
ഇടിവെട്ടിക്കരിഞ്ഞല്ലോ ചെറുകൂടും തകര്‍ന്നല്ലോ
ഇനിയാരെത്തിരയുന്നു കുരുവിക്കുഞ്ഞേ
ഇനിയൊരിക്കലും നിന്റെ മനതാരിന്‍ മാനത്തില്‍
അനുരാഗമാരിവില്ലു തെളിയില്ലല്ലോ
കിനാവിന്റെ യമുനയില്‍ കളിത്തോണി മറഞ്ഞല്ലോ
കരയില്‍ നിന്നിനിയെന്തേ കരള്‍പൊട്ടിക്കരയുന്നു
ഇനിയാരെത്തിരയുന്നു കുരുവിക്കുഞ്ഞേ
ഇരുളിന്റെ വിരിമാറില്‍ ഇണപോയി മറഞ്ഞല്ലോ
ഇനിയാരെത്തിരയുന്നു കുരുവിക്കുഞ്ഞേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Iniyarethirayunnu
Additional Info
Year:
1963
ഗാനശാഖ: