ഇതുമാത്രമിതുമാത്രം
Music:
Lyricist:
Singer:
Raaga:
Film/album:
ഇതുമാത്രമിതുമാത്രം ഓർമ്മവേണം
അകലുമെൻ പൂങ്കുയിലേ - ദൂരെ
മറയുമെൻ പൂങ്കുയിലേ (2)
കവിളത്തു കണ്ണുനീർച്ചാലുമായ് രാപ്പകൽ
ഇവിടെ ഞാൻ കാത്തിരിക്കും - നിന്നെ
ഇവിടെ ഞാൻ കാത്തിരിക്കും
എവിടെ നീ പോയാലുമെത്രനാൾ പോയാലും
എരിയുന്ന മോഹത്തിൻ തിരിയുമേന്തീ - (2)
ഒരു കൊച്ചുഹൃദയം നിൻ വരവും പ്രതീക്ഷിച്ചീ -
കുടിലിന്റെ മുറ്റത്തു കാവൽ നിൽക്കും
ഈ കുടിലിന്റെ മുറ്റത്തു കാവൽ നിൽക്കും
ഇതുമാത്രമിതുമാത്രം ഓർമ്മവേണം
അകലുമെൻ പൂങ്കുയിലേ - ദൂരെ
മറയുമെൻ പൂങ്കുയിലേ
ചിരകാലമായാലും ചെല്ലക്കുയിലേ - നിൻ
ചിറകടിയോർത്തുഞാൻ കാത്തിരിക്കും - എൻ
ഉയിരുള്ള നാൾ വരെ കാത്തിരിക്കും
ഇതുമാത്രമിതുമാത്രം ഓർമ്മവേണം
അകലുമെൻ പൂങ്കുയിലേ - ദൂരെ
മറയുമെൻ പൂങ്കുയിലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ithumathramithumathram
Additional Info
Year:
1963
ഗാനശാഖ: