കന്യാതനയാ കരുണാനിലയാ

കന്യാതനയാ കരുണാനിലയാ
കൈവെടിയരുതേ മിശിഹായേ
കൈവെടിയരുതേ മിശിഹായേ
കന്യാതനയാ കരുണാനിലയാ... 

കുരുടന്നു കൈവടി നീയല്ലോ
കൂരിരുളില്‍ തിരി നീയല്ലോ
കരകാണാത്തൊരു കദനക്കടലില്‍
കനിവിന്‍ തീരം നീയല്ലോ
കനിവിന്‍ തീരം നീയല്ലോ

പാരില്‍ പാപക്കുരിശും പേറി
കാല്‍വരിയേറിയ നായകനേ
മുള്‍മുടി ചൂടുമ്പോഴും കരുണാ -
മുരളികയൂതിയ നായകനേ
നിന്നുടെ നിനവൊരു കൈത്തിരിയായി
മണ്ണിന്‍ വഴിയില്‍ വാഴേണം 
മണ്ണിന്‍ വഴിയില്‍ വാഴേണം

കന്യാതനയാ കരുണാനിലയാ
കൈവെടിയരുതേ മിശിഹായേ
കൈവെടിയരുതേ മിശിഹായേ
കന്യാതനയാ കരുണാനിലയാ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanyathanaya Karunanilaya