അനുരാഗനാടകത്തിൻ

അനുരാഗനാടകത്തിന്‍ 
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു 

പാടാന്‍ മറന്നു പോയ
മൂഢനാം വേഷക്കാരാ (2)
തേടുന്നതെന്തിനോ നിന്‍
ഓടക്കുഴല്‍ മണ്ണടിഞ്ഞു
അനുരാഗനാടകത്തിന്‍

കണ്ണുനീരില്‍ നീന്തി നീന്തി
ഗല്‍ഗദം നെഞ്ചിലേന്തി 
കൂരിരുളില്‍ ദൂരെ നിന്റെ
കൂട്ടുകാരി മാഞ്ഞുവല്ലോ 
അനുരാഗനാടകത്തിന്‍

വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍
പട്ടടക്കാടിനുള്ളില്‍ 
കത്തുമീ തീയിൻ മുന്നില്‍
കാവലിനു വന്നാലും നീ

അനുരാഗനാടകത്തിന്‍ 
അന്ത്യമാം രംഗം തീര്‍ന്നു
അരങ്ങിതിലാളൊഴിഞ്ഞു
കാണികള്‍ വേര്‍പിരിഞ്ഞു 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.4
Average: 7.4 (5 votes)
Anuraga naadakathin