മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് - കൊച്ചു
മലയാളമെന്നൊരു നാടുണ്ട് (2)
കാടും തൊടികളും കനകനിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്
കാടും തൊടികളും കനകനിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്
കായലും പുഴകളും കതിരണിവയലിന് -
കസവിട്ടു ചിരിക്കുമാ ദേശത്ത് (2)
തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത്
കിളിക്കൂടു പോലൊരു വീടുണ്ട് -കൊച്ചു
കിളിക്കൂടു പോലൊരു വീടുണ്ട്
വീടിന്റെയുമ്മറത്ത് വിളക്കും കൊളുത്തിയെന്റെ -
വരവും കാത്തിരിക്കുന്ന പെണ്ണുണ്ട്
കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്
മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് - കൊച്ചു
മലയാളമെന്നൊരു നാടുണ്ട്
എന്നെയും കാത്തുകാത്തു കണ്ണുനീര്‍ തൂകുന്നോളേ
നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ
നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ
മധുരക്കിനാവിന്റെ മായാവിമാനത്തിന്ന്
മനുഷ്യനെ കൊണ്ടു പോകാന്‍ കഴിവില്ലല്ലോ
മധുരക്കിനാവിന്റെ മായാവിമാനത്തിന്ന്
മനുഷ്യനെ കൊണ്ടു പോകാന്‍ കഴിവില്ലല്ലോ
മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് - കൊച്ചു
മലയാളമെന്നൊരു നാടുണ്ട്