ടി പി രാധാമണി

Radhamani

രാമൻ കണ്ടത്ത് നാരായണൻ നായരുടെ മകളായ രാധാമണി ഷൊർണൂർ വാടാനാംകുറുശിയിൽ 1952 ൽ ജനിച്ചു.

1968 ൽ തന്റെ 16 ആം വയസ്സിൽ, രാമു കാര്യാട്ടിന്റെ 'ഏഴു രാത്രികൾ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഇവർ തുടർന്ന് പിക്നിക്/കൊടിയേറ്റം/ലേഡീസ് ഹോസ്റ്റൽ/ഹിറ്റ്ലർ തുടങ്ങി 105  മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ നായകനായ ഒരു യാത്രാ മൊഴിയാണ് അവസാന മലയാള ചിത്രം.

നസീർ/സത്യൻ/മധു/ജയൻ/മമ്മുട്ടി/ മോഹൻലാൽ/കമലഹാസൻ/പ്രഭു/ വിജയ് സേതുപതി/ഷാരൂഖ്ഖാൻ  തുടങ്ങിയ താരങ്ങൾക്കൊപ്പം  മലയാളം/തമിഴ് /ഹിന്ദി തുടങ്ങിയ ഭാഷകളായി 150 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ഇവരുടെ അവസാനചിത്രം 2018 ൽ ഇറങ്ങിയ 'മന്നാർ വകൈയാര'യെന്ന  തമിഴ് ചിത്രമാണ്.

2019 ഒക്ടോബർ 20 ആം തിയതി വടപളനി  ഗംഗൈ അമ്മൻ കോവിൽ നാലാം സ്ട്രീറ്റിലെ വീട്ടിൽ വെച്ച് തന്റെ 67 ആം വയസ്സിൽ അന്തരിച്ചു.

കനയ്യലാലാണ് ഭർത്താവ്/പരസ്യ ചിത്രങ്ങളിലെ അഭിനേതാവായ അഭിനയ് മകനാണ്.