യാത്രയുടെ അന്ത്യം
1989 ൽ കെ ജി ജോർജ് ദൂരദർശൻ ഇന്ത്യ ടിവിക്കു വേണ്ടി സംവിധാനം ചെയ്ത യാത്രയുടെ അന്ത്യം എന്ന ചിത്രം മലയാളത്തിലെ ആദ്യകാല റോഡ്‌മൂവികളിൽ ഒന്നാണ്. എന്തെന്നാൽ ഇതിലെ പ്രധാന കഥാപാത്രങ്ങൾ ഒരു ബസ്സും അതിലെ യാത്രക്കാരുമാണ്. ജീവിതം എന്നത് ഒരു യാത്രയാണെന്ന് പറയുന്ന ഈ ചിത്രം പ്രശസ്‌ത സാഹിത്യകാരൻ പാറപ്പുറം എന്ന കെ.ഈശോ മത്തായിയുടെ കോട്ടയം-മാനന്തവാടി എന്ന ചെറുകഥയെ ആസ്‌പദമാക്കിയാണ് എടുത്തിട്ടുള്ളത്. ഒരു സാഹിത്യകാരൻ നാട്ടുമ്പുറത്ത് താമസമാക്കിയ ബുദ്ധിജീവിയും സാഹിത്യകാരനും തമ്മിലുള്ള ബന്ധവും/സാഹിത്യകാരൻ ആ സുഹൃത്തിനെ കാണാൻ പോകുന്ന യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം തുടങ്ങുമ്പോൾ സാഹിത്യകാരൻ തിടുക്കപ്പെട്ട് നാട്ടുമ്പുറത്തുള്ള സുഹൃത്തിനെ കാണാൻ തിടുക്കപ്പെട്ട് കാറിലും പിന്നെ ബസ്സിലുമായി പോകുകയാണ്. ആ സഞ്ചാരത്തിനിടയിൽ സാഹിത്യകാരൻ കഴിഞ്ഞ കാര്യങ്ങളിലൂടെ സഞ്ചരിക്കുന്നു. എഴുത്തിലൂടെ പരിചയപ്പെട്ട് പിരിയാനാവാത്ത ഒരു ആത്മബന്ധത്തിലെത്തുന്ന അവരുടെ സുഹൃത്ത് ബന്ധങ്ങളിൽ ഒരിക്കൽ സാഹിത്യകാരന്റെ കുടുംബത്തെ കൂട്ടിച്ചേക്കുകയും ഒരു ക്രിസ്തുമസ് നാളിൽ നാട്ടുമ്പുറത്ത് കൂടിയ അവർക്കിടയിൽ എയർഫോഴ്‌സിലുള്ള മരുമകന്റെ മരണവാർത്ത എത്തുന്നു. തുടർന്ന് മോളും കൊച്ചുമോളും നാട്ടിലെത്തുന്നതും/കൊച്ചുമോളെ അച്ഛന്റെ വീട്ടുകാർകൊണ്ടുപോകുന്നതും/മകൾ മറ്റൊരു വിവാഹം കഴിക്കാൻ സമ്മദിക്കാത്തതുമായ കഴിഞ്ഞ കാര്യങ്ങളിലൂടെയുള്ള ചിന്തകളിലൂടെയുള്ള ആ ബസ്സ് യാത്രയിലേക്ക് ഒരു വിവാഹപ്പാര്‍ട്ടിക്കാർ വരികയും അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേർന്നുകൊണ്ടുള്ള സന്തോഷകരമായ യാത്രയ്‌ക്കിടയില്‍ കല്യാണ പെണ്ണിന്റെ അച്‌ഛന്‍ മരിക്കുന്നു. അങ്ങിനെ കല്യാണം നടക്കുമോ? അതോ നടത്തണോ അതല്ലെങ്കില്‍ നീട്ടിവയ്‌ക്കണോ? എന്നെല്ലാമുള്ള ചിന്തകൾക്കൊടുവിൽ കുറച്ചാളുകൾ ശവമായി മടങ്ങുകയും കുറച്ചുപേർ കല്ല്യാണത്തിനായി പോകുന്നു. ഇടയിൽ സാഹിത്യകാരൻ സുഹൃത്തിന്റെ വീടെത്തുന്നതിനാൽ ബസ്സിലെ യാത്ര അവസാനിപ്പിച്ച് സുഹൃത്തിന്റെ വീട്ടിലെത്തുമ്പോൾ അദ്ദേഹം മരിച്ച കാഴ്ചയാണ് കാണുന്നത്. സാഹിത്യകാരനായി മുരളി/ നാട്ടുമ്പുറത്ത് താമസമാക്കിയ സുഹൃത്തായി സോമൻ/ കല്യാണപ്പെണ്ണായി ആഷാ ജയറാം/ കല്യാണപ്പെണ്ണിന്റെ അച്‌ഛൻ ആയി കരമന ജനാര്‍ദ്ദനന്‍ നായർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഏറെക്കാലമായി ഓൺലൈനിൽ ലഭ്യമായിരുന്നില്ല എന്നാലിപ്പോൾ ദൂരദർശൻ്റെ യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട്.
അവലംബം : മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഫോട്ടോ : പ്രമോദ് & നിഷാദ്
ദൂരദർശൻ ഇന്ത്യ ടിവിക്കു വേണ്ടി എടുത്ത സിനിമ