ശ്യാമ

Shyama
ശ്യാമ
Date of Death: 
Thursday, 8 August, 1996
ജയലക്ഷമി

 ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് ബാലനടിയായി ശ്യാമ അഭിനയത്തിൻറ പടവുകൾ കയറിയത്. പിന്നീട് ഭരതൻറ പ്രണാമം എന്ന ചിത്രത്തിലാണ് ശ്യാമ അഭിനയിച്ചത്. ശ്യാമയുടെ യഥാർഥ പേര് ജയലക്ഷമി എന്നായിരുന്നു.
ഭരതനാണ് ജയലക്ഷമിയെ ശ്യാമയാക്കി മാറ്റിയത്. നീലക്കുറിഞ്ഞി പൂത്തപ്പോൾ, കുടുംബപുരാണം, ഊഹക്കച്ചവടം, പൊൻമുട്ടയിടുന്ന താറാവ്, മൂന്നാംമുറ, ഇന്നലെ, ഇടനാഴിയിൽ ഒരു കാലൊച്ച, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്യാമ അഭിനയിച്ചു. അഭിനയിക്കാനുളള കഴിവുണ്ടായിട്ടും സിനിമയിൽ മുൻനിരയിലെത്താൻ ശ്യാമക്ക് കഴിഞ്ഞില്ല. മിക്ക സിനിമകളിലും സപ്പോർട്ടിങ് റോളുകളായിരുന്നു ശ്യാമക്ക് ലഭിച്ചത്.1996 അഗസ്റ്റ് 5 ന് പൊളളലേറ്റ് ശ്യാമ നിര്യാതയായി.