പൊന്മുട്ടയിടുന്ന താറാവ്
സ്വർണ്ണപ്പണിക്കാരനായ ഭാസ്കരൻ തന്റെ കാമുകിക്ക് പ്രണയസൂചകമായി പത്ത് പവന്റെ സ്വർണ്ണമാല സമ്മാനിക്കുന്നു. എന്നാൽ അതേ മാലയണിഞ്ഞ് അവൾ മറ്റൊരുവന്റെ വധുവാകുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ഭാസ്ക്കരൻ | |
പവിത്രൻ | |
സ്നേഹലത | |
പണിക്കർ | |
പാപ്പി | |
മാധവൻ നായർ | |
തട്ടാൻ കുമാരൻ | |
വെളിച്ചപ്പാട് | |
ഹാജ്യാർ | |
അബൂബക്കർ | |
ഭാസ്കരന്റെ സഹോദരി സാവിത്രി | |
ദേവയാനി ചേച്ചി | |
ഭാഗീരഥി | |
കഥ സംഗ്രഹം
ഒരു സാധാരണ ഗ്രാമത്തിലെ സ്വർണ്ണപ്പണിക്കാരനായിരുന്ന ഭാസ്കരൻ തന്റെ അയൽവാസിയും ജ്യോതിഷിയുമായ പണിക്കരുടെ മകൾ പ്രണയത്തിലാകുന്നു.അച്ഛനെ പ്രീതിപ്പെടുത്തേണ്ടതുണ്ട് എന്നതിനാൽ പ്രണയസമ്മാനമെന്നോണം പത്ത് പവന്റെ സ്വർണമാല പണിയിച്ചു നൽകാൻ സ്നേഹലത ഭാസ്കരനോട് ആവശ്യപ്പെടുന്നു.സ്നേഹസൂചകമായി പത്ത് പവന്റെ സ്വർണമാല ഭാസ്കരൻ അവൾക്ക് പണിയിച്ചു നൽകി. ഗൾഫുകാരനായ പണക്കാരന് മകളെ വിവാഹം ചെയ്ത് നൽകാൻ പദ്ധതിയുണ്ടായിരുന്ന പണിക്കർ സ്നേഹലതയെ ആ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു.എന്നാൽ ഭാസ്കരൻ നൽകിയ മാല തിരിച്ചു നൽകാതെ അത് പണിക്കർ കൈവശപ്പെടുത്തുന്നു.
ഖത്തറിൽ ജോലി ചെയ്യുന്ന പവിത്രനുമായി സ്നേഹലതയുടെ കല്യാണം നിശ്ചയിക്കുകയും ഭാസ്കരൻ നൽകിയ മാല മകൾക്കുള്ള തന്റെ വിവാഹസമ്മാനമാണെന്ന രീതിയിൽ പണിക്കർ അവതരിപ്പികുകയും ചെയ്തതിനെത്തുടർന്ന് ഭാസ്കരൻ കൂട്ടുകാരുമായി പണിക്കരുടെ വീട്ടിലെത്തുന്നു.താൻ സ്നേഹലതയ്ക്ക് നൽകിയ മാലയാണതെന്നും തങ്ങൾ പ്രണയത്തിലാണെന്നും ഭാസ്കരൻ പറഞ്ഞുവെങ്കിലും സ്നേഹലത അത് നിഷേധിച്ചതോടെ ഭാസ്കരൻ എല്ലാവർക്കും മുന്നിൽ അപഹാസ്യനായി.
സ്നേഹലതയുടെയും പവിത്രന്റെയും വിവാഹം നടക്കുകയും അവർക്ക് ഒരു മകൾ ജനിക്കുകയും ചെയ്യുന്നു. കുറച്ചു കാലത്തിനു ശേഷം ഖത്തറിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പവിത്രൻ ട്രക്കുകൾ വാങ്ങാൻ തീരുമാനിക്കുന്നു. പണത്തിനു അത്യാവശ്യമുണ്ടായതിനാൽ പവിത്രൻ സ്നേഹലതയുടെ മാല പണയം വയ്ക്കാൻ തീരുമാനിച്ചു കൊണ്ട് മാലയുടെ മാറ്ററിയാൻ ഭാസ്കരനെ സമീപിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കുന്നിമണിച്ചെപ്പുശങ്കരാഭരണം |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര |
നം. 2 |
ഗാനം
തീയിലുരുക്കി |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജോൺസൺ | ആലാപനം കെ ജെ യേശുദാസ് |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 0 bytes |