രഘുനാഥ് പലേരി

Raghunath Paleri
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 24
സംഭാഷണം: 32
തിരക്കഥ: 31

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് രഘുനാഥ് പാലേരി. മൈ ഡിയർ കുട്ടിച്ചാത്തൻ, മഴവിൽക്കാവടി, മേലെപറമ്പിൽ ആൺവീട്, പൊന്മുട്ടയിടുന്ന താറാവ്, വാനപ്രസ്ഥം, പിൻഗാമി തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട് ഇദ്ദേഹം.
കണ്ണീരിന് മധുരം, വിസ്മയം, ഒന്നുമുതല്‍ പൂജ്യം വരെ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ആദ്യ സംവിധാന സംരഭം ആയ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം രഘുനാഥ് കരസ്ഥമാക്കി.

2019 ൽ പുറത്തിറങ്ങിയ തൊട്ടപ്പൻ എന്ന ചിത്രത്തിൽ അദ്രുമാൻ എന്ന കേന്ദ്ര  കഥാപാത്രത്തെ അവതരിപ്പിച്ചതും ഇദ്ദേഹം ആയിരുന്നു. 

ഫേസ്ബുക്ക് പേജ്