മേലേപ്പറമ്പിൽ ആൺവീട്
വീട്ടുകാരറിയാതെ പ്രണയിച്ച് വിവാഹം കഴിച്ച പെൺകുട്ടിയെ വേലക്കാരിയെന്ന വ്യാജേന വീട്ടിലേക്ക് കൊണ്ട് വരുന്നതോടെ ഹരികൃഷ്ണൻ എന്ന ചെറുപ്പക്കാരനും അവന്റെ ഭാര്യ പവിഴത്തിനും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ.
Actors & Characters
Actors | Character |
---|---|
ഹരികൃഷ്ണൻ | |
പവിഴം | |
ത്രിവിക്രമൻ പിള്ള | |
ഭാനുമതി | |
ജയകൃഷ്ണൻ | |
ഗോപികൃഷ്ണൻ | |
കണ്ണപ്പൻ | |
കുട്ടൻ നായർ | |
താമര | |
മാനേജർ പി കെ ടി പാഴ്സൽ കമ്പനി | |
പരമശിവൻ | |
വീരമുത്തു കൗണ്ടർ | |
ബ്രോക്കർ | |
കല്യാണം ആലോചിക്കുന്ന പെൺകുട്ടി | |
അണ്ണൻ | |
ബാങ്ക് മാനേജർ | |
യശോദ | |
Main Crew
കഥ സംഗ്രഹം
ത്രിവിക്രമൻ മുതലാളി എന്നറിയപ്പെട്ടിരുന്ന ത്രിവിക്രമൻ പിള്ള എന്ന വലിയൊരു ഭൂവുടമ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മാത്രമാണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്. തറവാട്ടു മഹിമയിൽ വിട്ടു വീഴ്ച ചെയ്യാൻ തയ്യാറാവാതിരുന്ന ത്രിവിക്രമന്റെ മാനദണ്ഡങ്ങൾ ഒത്തുവരുന്ന പെണ്ണിനെ കിട്ടാതിരുന്നതിനാൽ മാത്രം മൂന്ന് ആൺമക്കളിൽ മൂത്തവർ രണ്ടു പേരും വയസ്സേറിയിട്ടും അവിവാഹിതരായി തുടർന്നു.
ഈ വീട്ടിൽ നിന്നും രക്ഷപ്പെടാനായി ഇളയ മകൻ ഹരികൃഷ്ണൻ പൊള്ളാച്ചിയിലേക്ക് ജോലിക്ക് പോകുന്നു. അവിടുത്തെ നാട്ടുപ്രമാണിയും ചട്ടമ്പിയുമായിരുന്ന വീരമുത്തു കൗണ്ടരുടെ മകൾ പവിഴവുമായി പ്രണയത്തിലായ ഹരികൃഷ്ണന് അവരുടെ ബന്ധം പിടിക്കപ്പെട്ടപ്പോൾ അവിടെ വച്ചു തന്നെ പവിഴത്തെ വിവാഹം ചെയ്യേണ്ടതായി വരുന്നു. അതേ സമയത്ത് തന്നെ നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയ ഹരികൃഷ്ണൻ വിവാഹക്കാര്യം വീട്ടിൽ പറയാനുള്ള ഭയം കൊണ്ട് വേലക്കാരിയെന്ന വ്യാജേന പവിഴത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.അവിടെ കഷ്ടപ്പാടുകൾ നിറഞ്ഞ, ഒട്ടും പരിചിതമല്ലാത്ത ജീവിതസാഹചര്യമായിരുന്നെങ്കിലും ഹരികൃഷ്ണന് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റം കിട്ടുന്നത് വരെ എല്ലാം സഹിക്കാൻ പവിഴം തയ്യാറായി.എന്നാൽ പവിഴം ഗർഭിണിയായതോടെ ഹരികൃഷ്ണന്റെ അമ്മ ഭാനുമതി പവിഴത്തെ പറഞ്ഞു വിടാനൊരുങ്ങുന്നു. തുടർന്ന് പവിഴത്തെ മോഹിച്ചിരുന്ന വീരമുത്തു കൗണ്ടരുടെ അനന്തരവൻ മാരിമുത്തു തന്ത്രപൂർവം പവിഴത്തെ അവിടെ നിന്നും കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
വെള്ളിത്തിങ്കൾ പൂങ്കിണ്ണംശുദ്ധധന്യാസി |
ഗിരീഷ് പുത്തഞ്ചേരി | ജോൺസൺ | കെ ജെ യേശുദാസ്, മിൻമിനി |
2 |
മധുര സ്വപ്നങ്ങള് ഊയലാടുന്ന |
ഐ എസ് കുണ്ടൂർ | ജോൺസൺ | കെ ജെ യേശുദാസ്, സുജാത മോഹൻ |
3 |
ഊരു സനം ഓടി |
കാളിദാസൻ, ഗിരീഷ് പുത്തഞ്ചേരി | ജോൺസൺ | കെ ജെ യേശുദാസ്, മിൻമിനി |