വിനു ചക്രവർത്തി
അഡിമൂല തേവരുടെയും മഞ്ജുവാനി അമ്മന്റെയും മകനായി തമിഴ്നാട്ടിലെ ഉസ്‌ലാംപട്ടിയിൽ ജനിച്ചു. റോയപേട്ടയിലെ വെസ്ലി സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ധേഹം എ. എം. ജെയിൻ കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി. ബിരുദത്തിനുശേഷം ഐസ് ഹൌസ്സ് പോലീസ് സ്റ്റേഷനിൽ ആറുമാസത്തോളം സബ്ബ് ഇൻസ്പെക്ടറായി ജോലിചെയ്തതിനുശേഷം റെയിൽവേയിൽ സ്റ്റേഷൻമാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു.
Rosappu Ravikkaikari എന്ന തമിഴ് ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് വിനു ചക്രവർത്തി അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. 1988 -ൽ സംഘം എന്ന സിനിമയിലൂടെ അദ്ധേഹം മലയാളസിനിമയിലേയ്ക്ക് പ്രവേശിച്ചു. തുടർന്ന് കൗരവർ, മേലേപ്പറമ്പിൽ ആൺവീട്, രുദ്രാക്ഷം, ലേലം എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു. മൂന്ന് തമിഴ് സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുള്ള വിനു ചക്രവർത്തി തമിഴ്, മലയാളം, തെലുഗു, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
2017 ഏപ്രിൽ 27 -ന് വിനു ചക്രവർത്തി അന്തരിച്ചു.