ലേലം
മദ്ധ്യതിരുവിതാംകൂറിലെ അബ്കാരി ബിസിനസിൽ അപ്രമാദിത്വമുള്ള ആനക്കാട്ടിൽ ഈപ്പച്ചനും മകൻ ചാക്കോച്ചിയും ഒരു ഭാഗത്ത്ഈ; പ്പച്ചനെ തകർക്കാൻ തന്ത്രങ്ങളുമായി എതിർചേരിയിൽ കുന്നേൽ ഔത കുട്ടിയും മക്കളും കടയാടി രാഘവനും അനുജൻമാരും അടങ്ങിയ കെ.കെ ഗ്രൂപ്പ് ഇവർ തമ്മിലുള്ള കൊണ്ടും കൊടുത്തുമുള്ള മത്സരം അപ്രതീക്ഷിതമായി പ്രതികാരത്തിന് വഴിമാറുന്നു.
Actors & Characters
Actors | Character |
---|---|
ആനക്കാട്ടിൽ ചാക്കോച്ചി ജേക്കബ് സ്റ്റീഫൻ | |
ആനക്കാട്ടിൽ ഈപ്പച്ചൻ | |
ഹുസ്സൈൻ | |
ജയസിംഹം | |
കടയാടി രാഘവൻ | |
കടയാടി ബേബി | |
സി കെ ബാലകൃഷ്ണൻ | |
ഉമ്മൻ | |
സണ്ണി ചെറിയാൻ കരിമ്പനാൽ | |
പാപ്പി | |
കുന്നേൽ ഔതക്കുട്ടി | |
ചാണ്ടി | |
ബിഷപ്പ് | |
കുന്നേൽ മാത്തച്ചൻ | |
ആണ്ടിപ്പട്ടി വീരപാണ്ടി തേവർ | |
കൈമൾ | |
പൊലീസ് ഓഫീസർ | |
കെ പി പ്രഹ്ലാദൻ | |
ജോൺ തോട്ടത്തിൽ | |
കീരി വാസവൻ | |
സദാശിവൻ | |
കടയാടി തമ്പി | |
ഗൗരി പാർവ്വതി | |
കൊച്ചുത്രേസ്യ | |
കുഞ്ഞുമോൾ | |
അമ്മിണി | |
എസ് പി | |
രേവതി തിരുനാൾ തമ്പുരാട്ടി | |
ജാനമ്മ മോനിച്ചൻ | |
ക്രൂഷ്ചേവ് കുഞ്ഞച്ചൻ | |
ആദ്യ സീനിലെ മെഴുകുതിരി വിൽക്കുന്ന പെണ്കുട്ടി | |
ആനക്കാട്ടിൽ വൈൻസിലെ ജോലിക്കാരൻ | |
പോലീസ് ഓഫീസർ | |
പോലീസ് ഓഫീസർ | |
പോലീസ് ഓഫീസർ |
Main Crew
കഥ സംഗ്രഹം
നടൻ എം ജി സോമന്റെ അവസാനചിത്രം.
നാട്ടിലെ പ്രമാണിയും അബ്കാരിയുമായ
ആനക്കാട്ടിൽ ഈപ്പച്ചൻ സാഹചര്യങ്ങളോട് പടവെട്ടി നേടിയെടുത്തതാണ് ഇപ്പോഴത്തെ സമ്പന്നതയും ആഢ്യത്വവും. ആരെയും കൂസാത്ത നിർഭയത്വം ഈപ്പച്ചൻ്റെ പ്രത്യേകതയാണ്. ഈപ്പച്ചനും ഭാര്യ കൊച്ചുത്രേസ്യക്കും മൂന്ന് മക്കളാണ്: മൂത്തവൻ ചാക്കോച്ചി എന്ന വിളിപേരുള്ള ജേക്കബ് സ്റ്റീഫൻ, അമ്മിണി, കുഞ്ഞുമോൾ എന്നിവർ.
ചാക്കോച്ചി മിലിട്ടറിയിൽ നിന്ന് ക്യാപ്റ്റനായി വോളന്ററി റിട്ടയർമെന്റ് എടുത്ത് കൃഷിക്കാര്യങ്ങളുമായി നടക്കുന്നു. ചാക്കോച്ചിയുടെ ഉറ്റ സുഹൃത്തുക്കളും സന്തത സഹചാരികളുമാണ് ഉമ്മൻ, ഹുസൈൻ, സണ്ണി എന്നിവർ.
സണ്ണിയുടെ സഹോദരിയുടെ വിവാഹത്തിന്റെ സ്ത്രീധനബാക്കി കൊടുക്കാൻ പണം കണ്ടെത്താൻ വേണ്ടി ചാക്കോച്ചിയും കൂട്ടരും ആണ്ടി തേപ്പെട്ടിത്തേവരുടെ കയ്യിൽ നിന്നും സ്പിരിട്ട് വാങ്ങി മറിച്ചു വില്ക്കാൻ തീരുമാനിക്കുന്നു. എന്നാൽ സ്പിരിറ്റ് വാങ്ങാനെത്തുന്ന ചാക്കോച്ചിയെയും കൂട്ടുകാരെയും തേവർ സ്പിരിട്ട് നൽകാതെ അപമാനിച്ച് തിരിച്ചയക്കാൻ ശ്രമിക്കുന്നു. തേവരുമായി കോർക്കുന്ന ചാക്കോച്ചി താനാരാണന്ന് വെളിപ്പെടുത്തുന്നു. തന്നെ ആപത്ത് കാലത്ത് സഹായിച്ച ഈപ്പച്ചന്റെ മകനാണ് ചാക്കോച്ചി എന്നറിഞ്ഞ തേവർ അയാളെ സ്നേഹപൂർവ്വം സ്വീകരിച്ച് സഹായിക്കുന്നു. വിവരങ്ങളെല്ലാമറിഞ്ഞ ഈപ്പച്ചൻ ചാക്കോച്ചിയെ ശാസിക്കുന്നു.
ചാക്കോച്ചിക്ക് ഐ എ എസ് കാരിയും തമ്പുരാട്ടിക്കുട്ടിയുമായ ഗൗരി പാർവതിയുമായി പ്രണയത്തിലാണ്. ! അത് വീട്ടിലെല്ലാവർക്കും അറിയുകയും ചെയ്യാം. പഠനം കഴിഞ്ഞ് സ്ഥലം ആർ ഡി ഒ ആയി നിയമനം കിട്ടിയ ഗൗരിയെക്കാണാൻ രാത്രിയിൽ കോവിലകത്ത് എത്തുന്ന ചാക്കോച്ചിയെ അവൾ പ്രണയപൂർവം സ്വീകരിക്കുന്നു.
അബ്കാരി ബിസിനസിൽ അജയ്യനായ ഈപ്പച്ചനെ തളയ്ക്കാൻ കെ കെ ഗ്രൂപ്പ് മെത്രാനച്ചനെ കൂട്ടുപിടിച്ച് അദ്ദേഹത്തെ സന്ധിസംഭാഷണത്തിന് വിളിക്കുന്നു എങ്കിലും ഈപ്പച്ചൻ മെത്രാനെയും കെ.കെ ഗ്രൂപ്പുകാരെയും താൻ കടന്നുവന്ന വഴികളിലെ കല്ലും മുള്ളുമൊക്കൊ എണ്ണിയെണ്ണിപ്പറഞ്ഞ് പരിഹസിക്കുന്നു. അവസാനം മുൻ കാലങ്ങളിലായി തനിക്ക് നൽകാനുള്ള ഭീമമായ തുക ഉടൻ തിരികെ നൽകണമെന്ന് കൂടി ഈപ്പച്ചൻ ആവശ്യപ്പെടുന്നതോടെ കെ കെ ഗ്രൂപ്പ് ഒന്നടങ്കം ഈപ്പച്ചനെതിരെ തിരിയുന്നു.
സ്ഥലം എം എൽ എ യും എക്സൈസ് മന്ത്രിയും ഇടപെട്ട് ഈപ്പച്ചനെ ഒരിക്കൽ കൂടി കണ്ട് കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാൻ ശ്രമിക്കുന്നു. എന്നാൽ, കെ കെ ഗ്രൂപ്പിനെ ഈപ്പച്ചൻ വീണ്ടും അപമാനിക്കുകയും കടയാടി രാഘവനെ കരണത്തടിക്കുകയും ചെയ്യുന്നു. അതോടു കൂടി ഈപ്പച്ചനെ എന്നേക്കുമായി ഇല്ലാതാക്കാൻ കെ കെ ഗ്രൂപ്പ് തീരുമാനമെടുക്കുന്നു. അതിനായി ഈപ്പച്ചന്റെ ആശ്രിതനായ പാപ്പിയെയും അവർ കൂട്ടുപിടിക്കുന്നു.
ഒരു മഴയുള്ള പ്രഭാതത്തിൽ പതിവു പോലെ കുരിശടിയിൽ തിരി കത്തിക്കാൻ എത്തിയ ഈപ്പച്ചനെ ഇരുട്ടിന്റെ മറവിൽ കടയാടി ബേബിയും സംഘവും പിന്നിൽ നിന്നും കുത്തുന്നു. ഓടിയെത്തിയ കൊച്ചുത്രേസ്യയോടും സന്തത സഹചാരിയായ കൈമളിനോടും ആരാണ് തന്നെ കുത്തിയതെന്ന് പറയാതെ ഈപ്പച്ചൻ മരിക്കുന്നു. സ്നേഹക്കടലായ അപ്പച്ചന്റെ മരണം ചാക്കോച്ചിയെ തളർത്തുന്നു എങ്കിലും അവന് തുണയായി ഗൗരിയും അവന്റെ കൂട്ടുകാരും നിൽക്കുന്നു. കണ്ണീരുണങ്ങാത്ത അമ്മയെയും സഹോദരിമാരെയും ചേർത്ത് പിടിച്ച് ചാക്കോച്ചി അപ്പച്ചന്റെ ബിസിനസ്സുകൾ നോക്കി നടത്താൻ ആരംഭിക്കുന്നു.
ഈപ്പച്ചന്റെ മരണത്തിൽ ശക്തരായ ആരുടെയോ പങ്കുണ്ടന്ന് സംശയിക്കുന്ന ചാക്കോച്ചിക്ക് മുന്നിൽ കെ കെ ഗ്രൂപ്പിന്റെ ശിങ്കിടിയായ ഡി വൈ എസ് പി ജയസിംഹൻ വാടക പ്രതിയായ കീരി വാസവനെ അവതരിപ്പിച്ച് അറസ്റ്റ് ചെയ്യുന്നു.
ആർ ഡി ഒ ഓഫിസിലെ ചില കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടുകയും ചാക്കോച്ചിയുടെ കൂടെ നിൽക്കുകയും ചെയ്യുന്ന ഗൗരി പാർവതിയെ മന്ത്രി ബാലകൃഷ്ണൻ വിളിച്ച് ശാസിക്കുന്നു. ഗൗരിയാകട്ടെ മന്ത്രിയോട് കടുത്ത ഭാഷയിൽ തന്നെ പ്രതികരിക്കുന്നു.
സ്വന്തം അപ്പനെ കൊന്നവരെ ചാക്കോച്ചി തേടിയിറങ്ങുന്നു. ജാമ്യത്തിലിറങ്ങിയ കീരി വാസവനെ ചാക്കോച്ചിയും സംഘവും വളഞ്ഞിട്ട് പിടിക്കുന്നു. തുടർന്നുള്ള അന്വേഷണത്തിലൂടെ എം എൽ എ സദാശിവനിൽ നിന്നും കെ കെ ഗ്രൂപ്പും ഈപ്പച്ചനുമായുളള സന്ധിസംഭാഷണത്തിനിടെ ഉണ്ടായ സംഭവ വികാസങ്ങൾ ചാക്കോച്ചി അറിയുന്നു. പാപ്പിയെ ചാക്കോച്ചി കൈകാര്യം ചെയ്യുന്നു.
ഗൗരിയെ രാത്രിയാത്രയ്ക്കിടയിൽ കെ കെ ഗ്രൂപ്പിൻ്റെ ഗുണ്ടകൾ ആക്രമിക്കുന്നു. പ്രകോപിതനായ ചാക്കോച്ചി മന്ത്രി ബാലകൃഷ്ണനുമായി പാർട്ടി ഓഫീസിൽ വച്ച് ചാക്കോച്ചി കോർക്കുന്നു; തൻ്റെ കാര്യത്തിൽ ഇടപെടരുതെന്ന് അയാളെ താക്കീത് ചെയ്യുന്നുനു.
കെ കെ ഗ്രൂപ്പ് ജയ സിംഹൻ്റെ സഹായത്തോടെ ചാക്കോച്ചിയെ കുടുക്കാൻ പദ്ധതി തയ്യാറാക്കുന്നു. രാത്രി ചാക്കോച്ചിയുടെ ഗോഡൗണിൽ കള്ള സ്പിരിറ്റ് ഒളിപ്പിച്ച് പിറ്റേന്നു രാവിലെ പിടികൂടാൻ അവർ കരുക്കൾ നീക്കുന്നു. എന്നാൽ, ചാക്കോച്ചിയും കൂട്ടുകാരും നീക്കം മുൻകൂട്ടി കണ്ടുപിടിച്ച് തകർക്കുന്നു.
ചാക്കോച്ചി കൂടുതൽ ശക്തിയോടെ അബ്കാരി ലേലത്തിന് തയ്യാറെടുക്കുന്നു , ഒപ്പം തന്റെ അപ്പനെ കൊന്നവരെ തകർക്കാനും. അബ്കാരി ബിസിനസ് എല്ലാം തൊഴിലാളികളുടെ പേരിൽ ട്രസ്റ്റ് രൂപികരിച്ച് കൂട്ടുകാരെ ചുമതലകൾ ഏൽപ്പിക്കുന്നു എന്നാൽ സണ്ണിക്ക് ഇത് ഇഷ്ടപെടുന്നില്ല എങ്കിലും അവൻ അത് പുറമെ കാണിക്കുന്നില്ല. ലേലത്തലേന്ന് ഹുസൈനെ കാണാതാവുന്നു. ചാക്കോച്ചിയും ഉമ്മനും അയാളെ തേടിയിറങ്ങുന്നു.