എൻ എഫ് വർഗ്ഗീസ്

N F Varghese
Date of Birth: 
Thursday, 6 January, 1949
Date of Death: 
Wednesday, 19 June, 2002

മലയാള സിനിമാ നടൻ - മിമിക്രി വേദികളിലൂടെയാണ് എൻ എഫ് വർഗീസ് ശ്രദ്ധേയനാവുന്നത്. മികച്ച ശബ്ദം കൊണ്ട് മിമിക്രിവേദികളിൽ പരിപാടികൾ അവതരിപ്പിക്കാനും അനൗൺസ് ചെയ്യാനും മുന്നിൽ നിന്നിരുന്ന വർഗ്ഗീസ് “മിഖായേലിന്റെ സന്തതികൾ” ഹരിശ്ചന്ദ്ര തുടങ്ങിയ ടി വി പരമ്പരകളിൽ വേഷമിട്ടു. സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂതിലെ വില്ലൻ കഥാപാത്രമായ “കേശവനി” ലൂടെയാണ് സിനിമാ രംഗത്ത് സാന്നിധ്യമുറപ്പിക്കുന്നത്. റാംജിറാവു സ്പീക്കിംഗ്,പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്നീ മലയാള ചലച്ചിത്രങ്ങളിൽ മുൻപ് ചെറു വേഷമിട്ടിരുന്നെങ്കിലും മലയാളത്തിലെ എക്കാലത്തെയും വിജയചിത്രമായി മാറിയ “ആകാശദൂതിലെ” വില്ലൻ കഥാപാത്രം വർഗ്ഗീസിന് ഏറെ പ്രശംസ ലഭിക്കാൻ കാരണമായി. തുടർന്ന് നൂറോളം മലയാളസിനിമകളിൽ മികച്ച വേഷങ്ങളവതരിപ്പിച്ചു.വ്യക്തിത്വമുള്ള വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് വർഗീസ് ഏറെ പ്രശംസ പിടിച്ചു പറ്റിയത്..ആകാശവാണിയിലെ റേഡിയോ നാടകങ്ങളിൽ ശബ്ദ സാന്നിധ്യമായിട്ടുണ്ട്..ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കെ 2002 ജൂൺ 19 അമ്പത്തിമൂന്നാം വയസ്സിൽ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.