ആയുഷ്കാലം
ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായ ഒരു ചെറുപ്പക്കാരനെ ഡോക്ടർമാർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും, മരണപ്പെട്ട ഒരു യുവാവിന്റെ ഹൃദയം അയാളുടെ ശരീരത്തിൽ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ശേഷം, പരേതന്റെ ആത്മാവ് തന്റെ ഹൃദയത്തിന്റെ പുതിയ ഉടമയ്ക്ക് പ്രത്യക്ഷനായി സദാസമയവും അയാളെ പിന്തുടരുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
ബാലകൃഷ്ണൻ | |
എബി മാത്യു | |
ശോഭ | |
അലക്സ് ചന്ദനവേലിൽ | |
എബിയുടെ അമ്മ | |
ഫെർണാണ്ടസ് | |
ഗോപാലമേനോൻ | |
സെമിത്തേരിയിലെ പ്രേതം | |
ബഞ്ചമിൻ ബ്രൂണോ | |
എസ് ഐ ദാമോദരൻ നായർ | |
വർഗീസ് | |
മേനോൻ | |
ഗോപി | |
പോലീസ് ഉദ്യോഗസ്ഥൻ | |
വേലു മൂപ്പൻ | |
പൊന്നപ്പൻ | |
പീറ്റർ | |
സുജാത | |
ദാക്ഷായണി | |
ഡോ ഹരിപ്രസാദ് | |
ബാലകൃഷ്ണന്റെ സഹോദരി | |
ഗീത | |
നഴ്സ് | |
ഓട്ടോ ഡ്രൈവർ | |
അലക്സിന്റെ ഗുണ്ട | |
ജയിൽ സൂപ്രണ്ട് | |
ബാങ്ക് ജീവനക്കാരൻ | |
ആശുപത്രി അറ്റന്റർ |
Main Crew
കഥ സംഗ്രഹം
ബാങ്ക് ജീവനക്കാരനായ ബാലകൃഷ്ണൻ നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തിനുള്ള ചികിത്സയിലാണ്. അമ്മയും അനുജനും അനുജത്തിയുമടങ്ങുന്ന അയാളുടെ കുടുംബം ബാലകൃഷ്ണന്റെ സുഖപ്രാപ്തിക്കായി പ്രാർത്ഥനകളും വഴിപാടുകളുമായി കഴിയുന്നു. തന്റെ അസുഖം മാറാൻ സാധ്യതയില്ലെന്നും താൻ താമസിയാതെ മരണത്തിനു കീഴടങ്ങേണ്ടിവരുമെന്നും ബോധ്യമുള്ള ബാലകൃഷ്ണൻ, ഡോക്ടർമാരുടെ ഉപദേശനിർദ്ദേശങ്ങൾ അനുസരിക്കാതെ തരം കിട്ടുമ്പോഴൊക്കെ മദ്യപാനത്തിലും പുകവലിയിലും മുഴുകുകയും, തന്റെ അമ്മാവന്റെ മകളും മുറപ്പെണ്ണുമായ സുജാതയുടെ നല്ല ഭാവിയെക്കരുതി അവളെ തന്നിൽ നിന്ന് അകറ്റാൻ മനപൂർവ്വം ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ബാലകൃഷ്ണനെ ചികിത്സിക്കുന്ന ഡോ. ഹരിപ്രസാദ് അടക്കമുള്ള ഡോക്ടർമാർ അയാളുടെ അസുഖം മരുന്നുകൾ കൊണ്ട് മാറ്റാനാവുന്നതല്ലെന്നും ഹൃദയം മാറ്റിവയ്ക്കൽ മാത്രമാണൊരു പോംവഴിയെന്നുമുള്ള നിഗമനത്തിലെത്തുകയും ആ വിവരം ബാലകൃഷ്ണന്റെ കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നു. എന്നാൽ ബാലകൃഷ്ണന്റെ ശരീരപ്രകൃതിക്ക് യോജിക്കുന്നൊരു ഹൃദയം, ദാതാവ് മരണപ്പെട്ട് നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുകയെന്നതും, മരിച്ചയാളുടെ കുടുംബം അവയവദാനത്തിന് സമ്മതം നൽകുകയെന്നതുമാണ് ഇക്കാര്യത്തിൽ ഡോക്ടർമാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ.
അങ്ങനെയിരിക്കേ, അപകടത്തിൽ മരിച്ച എബി എന്ന യുവാവിന്റെ മുതദേഹം മേൽപ്പറഞ്ഞ എല്ലാ സാഹചര്യങ്ങളും ഒത്തുവരുന്ന വിധത്തിൽ ആ ആശുപത്രിയിൽ എത്തുകയും തുടർന്ന് ഡോക്ടർമാർ ബാലകൃഷ്ണനെ അടിയന്തിരമായി ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി പരേതന്റെ ഹൃദയം അയാളുടെ ശരീരത്തിൽ വച്ചുപിടിപ്പിക്കുകയും ശസ്ത്രക്രിയ വിജയമാവുകയും ബാലകൃഷ്ണൻ ക്രമേണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവരുകയും ചെയ്യുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജാവുന്ന ദിവസം ബാലകൃഷ്ണൻ ഡോ. ഹരിപ്രസാദിനോട് തനിക്ക് ഹൃദയം നൽകിയ ദാതാവിനെക്കുറിച്ച് അന്വേഷിക്കുന്നു. അത് വെളിപ്പെടുത്താൻ ആദ്യം വിസമ്മതിക്കുന്നുവെങ്കിലും ബാലകൃഷ്ണന്റെ നിർബന്ധത്തിനു വഴങ്ങുന ഡോക്ടർ, എബിയുടെ ഏഴാം ചരമദിനത്തിന്റെ അറിയിപ്പും ഫോട്ടോയുമടങ്ങുന്ന ഒരു ദിനപ്പത്രത്തിന്റെ കട്ടിംഗ് അയാൾക്ക് നൽകുന്നു. അതുമായി പുറത്തേക്കിറങ്ങുന്ന ബാലകൃഷ്ണൻ, ഫോട്ടോയിലെ അതേ രൂപത്തിലുള്ള ഒരാൾ തന്നെ പിന്തുടരുന്നത് കാണുകയും അത് എബിയുടെ ആത്മാവാണെന്ന് തിരിച്ചറിഞ്ഞ് ഭയചകിതനാവുകയും ചെയ്യുന്നു. തുടർന്ന് വീട്ടിലും ഓഫീസിലുമെല്ലാം തന്നെ പിന്തുടരുന്ന എബിയുടെ സാന്നിധ്യം മനസ്സിലാക്കുന്ന അയാൾ അസ്വസ്ഥനാകുന്നു. ബാലകൃഷ്ണന് മാത്രമേ എബിയെ കാണാനും കേൾക്കാനും സ്പർശിക്കാനും കഴിയൂ. എബിക്കാവട്ടെ എല്ലാം കാണാനും കേൾക്കാനുമാവുമെങ്കിലും തന്റെ ഹൃദയത്തിന്റെ ഇപ്പോഴത്തെ ഉടമയായ ബാലകൃഷ്ണനെ മാത്രമേ സ്പർശിക്കാനാവൂ. തന്റെ ഓഫീസിലും വീട്ടിലും മറ്റും എത്തുന്ന ആത്മാവിനെ കണ്ട് പരിഭ്രാന്തനാവുന്ന ബാലകൃഷ്ണന്റെ പെരുമാറ്റം കണ്ട്, അയാൾക്ക് ഹൃദയം നൽകിയ എബിയുടെ ബാധ അയാളിൽ കൂടിയതാണെന്ന് തെറ്റിദ്ധരിക്കുന്ന വീട്ടുകാർ ബാധോച്ചാടനത്തിനായി മന്ത്രവാദിയുടെ സഹായം തേടുകയും തൽഫലമായി ബാലകൃഷ്ണൻ മന്ത്രവാദിയുടെ പ്രഹരം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്യുന്നു. എബിയുടെ ബാധ ബാലകൃഷ്ണനെ ഒരുകാലത്തും വിട്ടുപോവുകയില്ലെന്ന് കരുതുകയും, വച്ചുപിടിപ്പിച്ച ഹൃദയവുമായി ജീവിക്കുന്ന എബിയുടെ ആയുസ്സിലും ആരോഗ്യത്തിലും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്ന അമ്മാവൻ തൻറെ മകൾ സുജാതയെ ബാലകൃഷ്ണനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിനോട് വിസമ്മതം പ്രകടിപ്പിക്കുകയും അവൾക്കായി മറ്റൊരു വിവാഹാലോചന നടത്തുകയും ചെയ്യുന്നു.
നിരന്തരം തന്നെ പിന്തുടരുന്ന എബിയുടെ സാന്നിധ്യം സഹിക്കാനാവാതെ ബാലകൃഷ്ണൻ എബിയുടെ രൂപത്തെ മർദ്ദിക്കുകയും, ഒടുവിൽ സമ്മർദ്ദം താങ്ങാനാവാതെ നെഞ്ചിൽ വേദനയനുഭവപ്പെട്ട് നിലം പതിക്കുകയും, തുടർന്ന് എബിയുടെ സഹായത്തോടെ അയാൾ ആശുപത്രിയിലെത്തി അപകടനില തരണം ചെയ്യുകയും ചെയ്യുന്നു. ഇപ്രകാരം ആശുപത്രിക്കിടക്കയിൽ കിടക്കവേ അയാൾ എബിക്ക് തന്നോട് പറയാനുള്ളത് കേൾക്കാൻ തയ്യാറാവുന്നു.
അമ്മയും ഭാര്യ ശോഭയുമടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു എബിയുടേത്. തനിക്ക് ഒരു കുഞ്ഞ് ജനിച്ച വിവരമറിഞ്ഞ ആഹ്ലാദത്തിൽ ആശുപത്രിയിലേക്ക് തിരിക്കവേയാണ് ആകസ്മികമായി അയാൾ മരണപ്പെട്ടത്.
എബിയുടെ ആഗഹപ്രകാരം അയാളുടെ വീട്ടിലെത്തുന്ന ബാലകൃഷ്ണൻ അവിടെ സ്വയം പരിചയപ്പെടുത്തുകയും, തന്റെ മകന്റെ ഹൃദയം പേറുന്ന അയാളെ എബിയുടെ അമ്മ വാത്സല്യത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു. അയാൾക്ക് മാത്രം കാണാവുന്ന എബിയുടെ ആത്മാവും തൽസമയം ബാലകൃഷ്ണനൊപ്പമുണ്ട്. തന്റെ ഭാര്യയെയോ കുഞ്ഞിനെയോ ഒന്ന് സ്പർശിക്കാനാവാതെ വിഷമിക്കുന്ന എബി ബാലകൃഷ്ണനോട് കുഞ്ഞിനെ എടുക്കാൻ ആവശ്യപ്പെടുകയും കുഞ്ഞിനെ കൈകളിലെടുത്ത ബാലകൃഷ്ണന്റെ കൈകളിൽ പിടിച്ചുകൊണ്ട് എബി കുഞ്ഞിനെ താലോലിച്ച് സംതൃപ്തിയടയുകയും ചെയ്യുന്നു.
എബിയുടെ ഹൃദയം പേറുന്ന ബാലകൃഷ്ണനെ കാണുന്ന ശോഭ തന്റെ ഭർത്താവിനെക്കുറിച്ചുള്ള ഓർമ്മകളിൽ ദുഖാർത്തയാവുന്നു. എബിയുമായി പരിചയപ്പെടാനിടയായ സാഹചര്യം അവളുടെ ഓർമ്മകളിൽ തെളിയുന്നു. അമ്മയുടെ മരണത്തോടെ ആലംബഹീനയായ അവളെ ബന്ധുവായ ഒരു വല്യമ്മ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരിക്കൽ തങ്ങളുടെ എസ്റ്റേറ്റ് ബംഗ്ലാവിലെത്തിയ എബിക്കും, അയാളുടെ മാതാപിതാക്കളുടെ ദത്തുപുത്രനായ അലക്സിനും പൊന്നപ്പൻ എന്ന ദല്ലാളിന്റെ സഹായത്തോടെ ശോഭയെ അവളുടെ വല്ല്യമ്മ കാഴ്ചവച്ചു. അവളെ ആദ്യം സമീപിക്കുന്ന എബി, എസ്എസ്എൽസിക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിനുള്ള സമ്മാനം മുൻപൊരിക്കൽ തന്റെ അമ്മയിൽ നിന്ന് ഏറ്റുവാങ്ങിയ പെൺകുട്ടിയാണ് അവളെന്ന് ഓർത്തെടുക്കുകയും അവളുടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വല്യമ്മയും പൊന്നപ്പനും ചേർന്ന് തന്നെ നിർബന്ധമായി ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടു വന്നതാണെന്ന് അവൾ അയാളോട് പറയുന്നു. അവളുടെ അവസ്ഥയിൽ മനസ്സലിയുന്ന അയാൾ അവളെ അന്ന് രാത്രി സുരക്ഷിതമായി അവിടെ ഉറങ്ങാൻ അനുവദിക്കുകയും അവളെ പ്രാപിക്കാൻ ഒരുങ്ങുന്ന അലക്സിനെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. പിറ്റേദിവസം തന്നെ എബിയും അലക്സും ശോഭയുടെ താമസസ്ഥലത്ത് ചെന്ന് അവളുടെ വല്ല്യമ്മയുടെയും പരിസരവാസികളുടെയും എതിർപ്പിനെ മറികടന്ന് അവളെ കൂട്ടിക്കൊണ്ടു പോരുകയും തുടർന്ന് എബി അവളെ വിവാഹം ചെയ്യുകയുമായിരുന്നു.
തന്റെ മരണം ഒരു അപകടമായിരുന്നില്ല കൊലപാതകമായിരുന്നെന്ന് എബി ബാലകൃഷ്ണനോട് വെളിപ്പെടുത്തുന്നു. തനിക്കൊരു കുഞ്ഞു ജനിച്ചതറിഞ്ഞ് ആഹ്ലാദത്തോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു എബി. ട്രാഫിക് ഐലൻഡിൽ വച്ച് തൊട്ടടുത്ത വാഹനത്തിൽ നിന്ന് തന്നെ ഉന്നം വയ്ക്കുന്ന ഒരു റിവോൾവർ കണ്ട് അയാൾ ഒഴിഞ്ഞുമാറുകയും തൽസമയം അയാൾക്ക് നേരെ ഉതിർക്കപ്പെട്ട വെടിയുടെ ലക്ഷ്യം തെറ്റുകയും എബി വാഹനം മുന്നോട്ടെടുക്കുകയും എതിരാളിയുടെ വാഹനം അയാളെ പിന്തുടരുകയും ഒടുവിൽ ഒരു വാഹനാപകടം എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ എബി കൊല്ലപ്പെടുകയും ചെയ്യുകയായിരുന്നു. താൻ അതിനു മുൻപ് ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ആ കൊലപാതകി ആരെന്നും അയാൾ എന്തിന് തന്നെ കൊലപ്പെടുത്തി എന്നും അറിയുന്നതിനാണ് താൻ ബാലകൃഷ്ണന്റെ പിന്നാലെ കൂടിയിരിക്കുന്നതെന്നും ബാലകൃഷ്ണന് മാത്രമേ ഇക്കാര്യത്തിൽ തന്നെ സഹായിക്കാൻ കഴിയൂ എന്നും എബി അയാളോട് പറയുന്നു. ബാലകൃഷ്ണൻ അലക്സിനെ സമീപിച്ച് എബിയുടെ മരണം കൊലപാതകമാണെന്നും അയാളുടെ ആത്മാവ് തന്നോടൊപ്പം ഉണ്ടെന്നും ആ ആത്മാവ് തന്നോട് വിവരങ്ങൾ വെളിപ്പെടുത്തിയെന്നും പറയുവെങ്കിലും അലക്സ് അത് കാര്യമായി എടുക്കാതിരിക്കുകയും ബാലകൃഷ്ണന് എന്തോ മാനസിക പ്രശ്നം സംഭവിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നു.
മറ്റുള്ളവർക്ക് അദൃശ്യനായ എബിയുടെ ആത്മാവിനോട് സംസാരിക്കുന്ന ബാലകൃഷ്ണനെ കണ്ട്, ബസ്റ്റോപ്പിൽ നിൽക്കുന്ന പെൺകുട്ടികളെ കമന്റടിക്കുന്ന പൂവാലനെന്ന് തെറ്റിദ്ധരിച്ച് സ്ഥലം എസ്.ഐ. ദാമോദരൻ നായർ അയാളെ കസ്റ്റഡിയിലെടുക്കുന്നു. താൻ ബസ്റ്റോപ്പിൽ വച്ച് ഒരു ആത്മാവിനോടാണ് സംസാരിച്ചതെന്ന് ബാലകൃഷ്ണൻ പറയുന്നത് വിശ്വാസത്തിലെടുക്കാത്ത ദാമോദരൻ നായർ, ബാലകൃഷ്ണനെ അന്ന് രാത്രി ലോക്കപ്പിലടക്കുന്നു.
എന്നാൽ അതേദിവസം അദൃശ്യനായി എസ്. ഐ യുടെ വീട്ടിലെത്തുന്ന എബി അവിടെ നടക്കുന്ന സംഭവങ്ങൾ കണ്ട് അവയെല്ലാം ബാലകൃഷ്ണനെ കൃത്യമായി അറിയിക്കുകയും തൊട്ടടുത്ത ദിവസം സ്റ്റേഷനിൽ എത്തുന്ന എസ്.ഐ.യോട് ബാലകൃഷ്ണൻ അവയെല്ലാം കൃത്യമായി വിവരിക്കുകയും ചെയ്യുന്നു. തലേന്ന് രാത്രി തന്റെ വീട്ടിൽ സംഭവിച്ച കാര്യങ്ങളെല്ലാം ലോക്കപ്പിൽ ആയിരുന്ന ബാലകൃഷ്ണൻ എങ്ങനെ കൃത്യമായി അറിഞ്ഞു എന്നോർത്ത് അത്ഭുതപ്പെടുന്ന എസ് ഐ അയാൾ പറഞ്ഞ ആത്മാവിൻറെ കഥ വിശ്വസിക്കുന്നു.
എബിയുടെ കൊലപാതകം സംബന്ധിച്ച് ബാലകൃഷ്ണൻ വെളിപ്പെടുത്തിയ വിവരങ്ങൾ എസ് ഐ ദാമോദരൻ നായർ വിശ്വാസത്തിലെടുക്കുകയും തുടർന്ന് പോലീസിന്റെ ലിസ്റ്റിലുള്ള ക്രിമിനൽസിന്റെ ഫോട്ടോകളിൽ നിന്ന് തന്റെ കൊലപാതകിയെ എബി തിരിച്ചറിയുകയും ചെയ്യുന്നു. നിലവിൽ ഒരു കേസിൽപ്പെട്ട് സബ്ജയിലിലുള്ള ബെഞ്ചമിൻ ബ്രൂണോ എന്ന കുറ്റവാളിയാണ് എബിയുടെ കൊലപാതകിയെന്ന് അവർ മനസ്സിലാക്കുന്നു. അയാളെ കാണുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി ദാമോദരൻ നായർ, ബാലകൃഷ്ണനോടൊപ്പം സബ്ജയിലിൽ എത്തുന്നു. എബിയുമുണ്ട് അവർക്കൊപ്പം. ചോദ്യം ചെയ്യുന്നതിനിടയിൽ ദാമോദരൻ നായർ ബ്രൂണോയെ മർദ്ദിക്കുകയും അയാൾ ബോധരഹിതനായി വീഴുന്നതായി അഭിനയിക്കുകയും ചെയ്യുന്നു. തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയിൽ ബ്രൂണോ ജയിൽ ഉദ്യോഗസ്ഥരെയും ദാമോദരൻ നായരെയും വെട്ടിച്ച് രക്ഷപ്പെടുന്നു. എന്നാൽ അദൃശ്യനായി ബ്രൂണോയെ പിന്തുടരുന്ന എബി അയാളുടെ സങ്കേതം കണ്ടെത്തുകയും ബാലകൃഷ്ണനെ വിവരമറിയിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ബ്രൂണോ തന്നെ എബിയുടെ കൊലപാതകം ചെയ്യാൻ ഏൽപ്പിച്ച ആളെ ഫോൺ ചെയ്യുകയും അയാൾ ബ്രൂണോയ്ക്ക് രക്ഷപെടാൻ വാഹനം അയച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു. തൽസമയം അങ്ങോട്ടേക്കെത്തുന്ന എസ് ഐ ദാമോദരൻ നായരും ബാലകൃഷ്ണനും ബ്രൂണോയെ പിടികൂടാൻ ശ്രമിക്കുന്നെങ്കിലും അയാൾ അവരുടെ പിടിയിൽ പെടാതെ, തന്നെ രക്ഷിക്കാനെത്തുന്ന വാഹനത്തിൽ കയറി രക്ഷപ്പെടുന്നു. എന്നാൽ അദൃശ്യനായ എബി അയാൾക്കൊപ്പം ആ വാഹനത്തിൽ കയറിപ്പറ്റിയത് അയാൾ അറിയുന്നില്ല.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മൗനം സ്വരമായ് -D |
കൈതപ്രം | ഔസേപ്പച്ചൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
2 |
മൗനം സ്വരമായ് - M |
കൈതപ്രം | ഔസേപ്പച്ചൻ | കെ ജെ യേശുദാസ് |