മൗനം സ്വരമായ് - M

മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
ഉം...
മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

അറിയാതെയെൻ തെളിവേനലിൽ
കുളിർമാരിയായ് പെയ്തു നീ
നീരവരാവിൽ ശ്രുതി ചേർന്ന വിണ്ണിൻ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ...ഉം...
മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വീണു നീ
അനഘനിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ...ഉം...
മൗനം സ്വരമായ് എൻ പൊൻവീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ
ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ
ഉംം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Mounam swaramaay - M

Additional Info

Year: 
1992

അനുബന്ധവർത്തമാനം