ഇസ്മയിൽ ഹസ്സൻ

Ismail Hassan
Ismail Hassan
ഇസ്മായിൽ ഹസ്സൻ
അസ്സി.ക്യാമറ
സംവിധാനം: 2
സംഭാഷണം: 1
തിരക്കഥ: 1

ഹാജി റ്റി എം ഹസ്സൻ റാവുത്തറുടെയും ഹാജി റ്റി എം മറിയം ബീവിയുടെയും മകനായി കോട്ടയം ജില്ലയിലെ എരുമേലിയിൽ ജനിച്ചു. 1988- ൽ ജി വിജയന്റെ അസ്സോസിയേറ്റ് ക്യാമറാമാനായിട്ടായിരുന്നു ഇസ്മയിൽ ഹസ്സന്റെ സിനിമയിലെ തുടക്കം. പിന്നെ പ്രശസ്ത ഛായാഗ്രാഹകൻ യു രാജഗോപാലിന്റെ അസ്സിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചു. 90- ൽ സാലുജോർജ്ജിനൊപ്പം അസിസ്റ്റന്റ്.ക്യാമറമാനായി.  സാലു ജോർജ്ജിന്റെ പത്തിലധികം പടങ്ങളുടെ സെക്കന്റ് യൂണിറ്റ് ക്യാമറാമാനായി പ്രവർത്തിച്ചു.

നാല് വർഷമായി Cinematographers union of malayalam സിനിമയുടെ ജനറൽ സെക്രട്ടറിയാണ് ഇസ്മയിൽ ഹസ്സൻ. കൂടാതെ ഫെഫ്ക്കയുടെ ജോയിന്റെ സെക്രട്ടറികൂടിയാണ് അദ്ദേഹം. 1997- ൽ  സയാമീസ് ഇരട്ടകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ഇസ്മയിൽ ഹസ്സൻ സംവിധായകനായി. അതിനുശേഷം 2004-ൽ വിരൽത്തുമ്പിലാരോ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു.

ഇസ്മയിൽ ഹസ്സന്റെ  ഭാര്യ.  റീന ഇസ്മയിൽ, മകൻ. സൽമാൻ ഇസ്മയിൽ ഹസ്സൻ.