രാജീവ് അഞ്ചൽ

Rajeev Anchal
Rajeev Anchal
രാജീവൻ
സംവിധാനം: 7
കഥ: 3
സംഭാഷണം: 1
തിരക്കഥ: 2

മലയാള ചലച്ചിത്ര സംവിധായകൻ, കലാ സംവിധായകൻ. 1956 ഡിസംബറിൽ കൊല്ലം ജില്ലയിലെ അഞ്ചലിൽ ജനിച്ചു. പഠനകാലത്തുതന്നെ ചിത്ര രചനയോടും ശില്പ കലയോടും താത്പര്യമുണ്ടായിരുന്ന രാജീവ് പഠനത്തിനുശേഷം അവയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. 1977-ൽ രാജീവ് അഞ്ചൽ കേരള ലളിതകലാ അക്കാദമിയിൽ നിന്നും പ്രതിമാ നിർമ്മാണത്തിനുള്ള അവാർഡിനർഹനായി.

1980-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചില്ല് എന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായാണ് രാജീവ് അഞ്ചൽ ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ചില സിനിമകൾക്ക് ഡിസൈൻ നിർവഹിച്ചു. 1989-ൽ അഥർവ്വം എന്ന ചിത്രത്തിലാണ് രാജീവ് ആദ്യമായി കലാ സംവിധായകനാകുന്നത്. അതിനുശേഷം ഞാൻ ഗന്ധർവ്വൻ എന്ന പത്മരാജൻ ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചു. തുടർന്ന് അഞ്ചു ചിത്രങ്ങൾക്കു കൂടി അദ്ദേഹം കലാസംവിധാനം ചെയ്തു. 1993-ൽ മോഹൻ ലാൽ നായകനായ ബട്ടർ ഫ്ലൈസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് രാജീവ് അഞ്ചൽ സ്വതന്ത്ര സംവിധായകനായി. അതിനുശേഷം സുരേഷ് ഗോപി നായകനായ കാശ്മീരം സംവിധാനം ചെയ്തു. 1997-ലാണ് രാജീവ് അഞ്ചൽ ഗുരു സംവിധാനം ചെയ്യുന്നത്. 1997-ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനായി ഗുരു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാല്‍ രഘുറാം എന്ന നായക കഥാപാത്രമായി അഭിനയിച്ച ഈ ചിത്രം ഹിന്ദു, മുസ്ലീം വര്‍ഗീയ ലഹളയെ പ്രമേയമാക്കിയതാണ്. കരുണാകര ഗുരുവിന്റെ ദർശനങ്ങൾ കൂടി ഉൾപ്പെടുത്തിയ ഗുരു ഒരു ഫാന്റസി ചിത്രം കൂടിയാണ്  തുടർന്ന് നാല് സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. 

  statuary of Kerala state നിർമ്മാണം രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലായിരുന്നു. ആലപ്പുഴജില്ലയിൽ നിർമ്മിച്ച 40 അടി ഉയരമുള്ള ശാകംബരി എന്ന പ്രതിമയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചതാണ്. കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജഡായു പാറയിൽ നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പത്തിന്റെ ശില്പിയും രാജീവ് അഞ്ചലാണ്. കേരളത്തിലെ ക്ഷേത്ര ചുമർച്ചിത്ര കലയിൽ രാജീവ് അഞ്ചലിന്റെ സംഭാവനകൾ ഉണ്ട്. പല ക്ഷേത്രങ്ങളിലും അദ്ദേഹം ചുമർച്ചിത്ര രചനകൾ നടത്തിയിട്ടുണ്ട്.