അയ്യർ ദി ഗ്രേറ്റ്

Released
Iyer the Great (Malayalam Movie)
കഥാസന്ദർഭം: 

ഓഫീസും കുടുംബവുമായി മദിരാശിയിൽ  സ്വസ്ഥമായിക്കഴിയുന്ന തികച്ചും സാധാരണക്കാരനായ സൂര്യനാരായണ അയ്യർക്ക് ഒരിക്കൽ ഒരു പ്രത്യേക സാഹചര്യത്തിൽ വെർട്ടിഗോ (Vertigo - fear of heights) അനുഭവപ്പെടുന്നു. ശേഷം അദ്ദേഹത്തിന്റെ ജീവിതം ആകെ മാറിമറിയുന്നു.

ചുറ്റുപാടും ചില നിമിത്തങ്ങൾ കാണുമ്പോൾ  അദ്ദേഹത്തിന് ചില ഉൾക്കാഴ്ചകൾ (clairvoyance)  ഉണ്ടാകുകയും തുടർന്ന് അദ്ദേഹം നടത്തുന്ന പ്രവചനങ്ങൾ അക്ഷരംപ്രതി ശരിയായി സംഭവിക്കുകയും ചെയ്യുന്നു - ട്രെയിനപകടവും, വിമാനറാഞ്ചൽ ശ്രമവും ഉൾപ്പടെ. 

അദ്ദേഹത്തിന്റെ ഈ അതീന്ദ്രീയജ്ഞാനത്തിന്റെ (Extra sensory perception) പ്രശസ്തി വർദ്ധിച്ചതോടെ അയ്യർക്ക് നിരവധി ആരാധകർ  ഉണ്ടായി. ഒപ്പം അതിശക്തരായ ശത്രുക്കളും.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
130മിനിട്ടുകൾ