ചാലി പാല
നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. സ്കൂൾവിദ്യാഭ്യാസ സമയത്ത് തന്നെ സിനിമയോടു കമ്പം കയറി എല്ലാ സിനിമകളും വിടാതെ കണ്ടു തുടങ്ങി. അഭിനയ മോഹവുമായി നടന്ന കാലത്ത് ഹരിഹരന്റെ രണ്ടാമത്തെ ചിത്രത്തിനു വേണ്ടിയുള്ള ഒഡീഷനു പങ്കെടുത്തു. പിന്നീട് അഭിനയിക്കാൻ അവസരം തേടി മദ്രാസിലേക്ക് പോയെങ്കിലും കുറച്ചുനാൾക്കു ശേഷം തിരികെ പോരേണ്ടി വന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം തന്റെ ഡ്രൈവിംഗ് ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയത്. സംവിധായകൻ ഭദ്രനെ പരിചയപ്പെട്ടത് ഒരു വഴിത്തിരിവായി. ഇടനാഴിയിലൊരു കാലൊച്ച എന്ന ചിത്രത്തിൽ ഭദ്രൻ അദ്ദേഹത്തിനൊരു വേഷം നൽകി. പിന്നീട് അയ്യർ ദി ഗ്രേറ്റിൽ ഭദ്രന്റെ സഹസംവിധായകനായി. മാൻ ഓഫ് ദി മാച്ച് എന്ന ചിത്രത്തിൽ ശക്തമായ ഒരു വില്ലൻ വേഷം ചെയ്തു കൊണ്ട് സിനിമയിൽ സജീവമായി. അന്ന് ബേബി ചാലിൽ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് ചാലി പാല എന്ന് പേരു മാറ്റുകയായിരുന്നു. ഇരുന്നൂറോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. വലിയ മീശ സ്വന്തം ഐഡന്റിറ്റിയായി കൊണ്ടു നടക്കുന്ന ചാലി കൂടുതലും അഭിനയിച്ചത് പോലീസ് വേഷങ്ങളിലാണ്. ഒരു റാഡിക്കൽ ചിന്താഗതി എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായിട്ടുണ്ട്