അടയാളം
തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്ന യുവതിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഒരു സ്ത്രീ ഒരു മുൻ പട്ടാളക്കാരനെ സമീപിക്കുന്നു. അയാളുടെ അന്വേഷണത്തിനിടയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതോടെ അന്വേഷണത്തിൻ്റെ ദിശ തന്നെ മാറുന്നു.
Actors & Characters
Actors | Character |
---|---|
ക്യാപ്റ്റൻ ഹരിഹരൻ | |
ഡോക്ടർ | |
മാലിനി | |
ലത | |
സുരേഷ് | |
സരോജിനി | |
രാജി | |
പപ്പൻ | |
റോസ് മേരി | |
എസ് വിശ്വപ്പൻ | |
സി ഐ പീറ്റർ | |
എം കെ കേശവൻ | |
മിസ്റ്റർ മേനോൻ | |
Main Crew
കഥ സംഗ്രഹം
എസ്റ്റേറ്റുടമയായ ശങ്കരമേനോൻ ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. കുടുംബ ഡോക്ടറായ മോഹൻ, മേനോനെ സ്ഥിരമായി സന്ദർശിച്ച് ആരോഗ്യസ്ഥിതി പരിശോധിക്കുന്നുണ്ട്. അച്ഛൻ വിശ്രമത്തിലായതിനാൽ എസ്റ്റേറ്റിൻ്റെ കാര്യങ്ങൾ നോക്കി നടത്തുന്നത് മൂത്ത മകൾ ലതയാണ്. ധൂർത്തനായ, മേനോൻ്റെ ചേട്ടൻ്റെ മകൻ സുരേഷ് ഇടയ്ക്കിടെ മേനോൻ്റെ വീട്ടിൽ വന്ന് പണം വാങ്ങാറുണ്ട്. അതിൻ്റെ പേരിൽ ലതയുടെ അനുജത്തി മാലിനിയുമായി അയാൾ വഴക്കുകൂടാറുമുണ്ട്.
ഒരിക്കൽ, ലതയെ രാജി എന്നൊരു സ്ത്രീ വിളിച്ച്, തനിക്ക് മേനോൻ്റെ ഒരു രഹസ്യമറിയാമെന്നും അതു പുറത്താകാതിരിക്കാൻ അഞ്ചുലക്ഷം രൂപ വേണമെന്നും പറയുന്നു. സുരേഷാണ് രാജിയെക്കൊണ്ട് ലതയെ വിളിപ്പിക്കുന്നത്. ലത കുടുംബവക്കീലായ ഹരിദാസിനെ കാണുന്നു. അയാൾ പറഞ്ഞതനുസരിച്ച് അവർ സെക്യൂരിറ്റി സർവീസ് ഉടമയും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ ഹരിഹരനെ കണ്ട് രാജിയെ കണ്ടെത്താനുള്ള പണി ഏല്പിക്കുന്നു. മായ എന്ന കള്ളപ്പേരിൽ സ്വന്തം വിശദാംശങ്ങൾ വെളിപ്പെടുത്താതെയാണ് ലത ഹരിഹരനെ സമീപിക്കുന്നത്. ആദ്യം ഒന്നു മടിക്കുന്നെങ്കിലും അയാളും സഹപ്രവർത്തകനായ പപ്പനും ചേർന്ന് രാജിയെ അന്വേഷിക്കുന്നു. നാഷണൽ ഹോട്ടലിൽ ആ പേരുള്ള ഒരു സ്ത്രീ ജോലി ചെയ്തിരുന്നെന്നും പിന്നീട് അവിടുന്ന് പോയെന്നും ഹോട്ടൽ റെപ്ഷനിസ്റ്റ് അവരോടു പറയുന്നു.
എന്നാൽ, പിറ്റേന്ന് രാജി എന്ന പേരുള്ള ഒരു സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നു. ഹരിഹരൻ തൻ്റെ സുഹൃത്തായ C I പീറ്ററിനെ കണ്ട് വിശദാംശങ്ങൾ തിരക്കുന്നു. ഹരിഹരൻ രാജി എന്നൊരു സ്ത്രീയെ അന്വേഷിക്കുന്ന കാര്യം പീറ്ററിന് നേരത്തേ തന്നെ അറിയാം. രാജി മരിച്ചത് വെടിയേറ്റാണെന്നും മൃതദേഹം കത്തിച്ചത് പിന്നീടാണെന്നും പീറ്റർ പറയുന്നു. മരിച്ച സ്ത്രീയുടെ അരഞ്ഞാണത്തിൽ നിന്നു കിട്ടിയ സ്വർണ 'ഡോളർ കോയിനി'ൽ രാജി എന്ന പേരുണ്ടായിരുന്നു എന്നും അയാൾ പറയുന്നു.
യാദൃച്ഛികമായി വഴിയിൽ വച്ച് ലതയെ കാണുന്ന ഹരിഹരൻ അവരെ പിന്തുടർന്ന് വീട്ടിലെത്തുന്നു. രാജി എന്നൊരു സ്ത്രീ കൊല്ലപ്പെട്ട കാര്യം അയാൾ പറയുന്നെങ്കിലും, താൻ ഉദ്ദേശിക്കുന്ന രാജിയെ കണ്ടെത്തിയെന്നും ഇനി അന്വേഷിക്കേണ്ടതില്ല എന്നും പറഞ്ഞ് ഹരിഹരനെ ലത ഒഴിവാക്കുന്നു. ലതയുടെ വീട്ടിൽ നിന്ന് ഹരിഹരൻ മടങ്ങുന്നത് അവിടേക്കു വരുന്ന സുരേഷ് കാണുന്നു. അന്നു രാത്രി ബാറിൽ വച്ച് അയാൾ ഹരിഹരനോട് വഴക്കുണ്ടാക്കുന്നു. രാത്രി വീട്ടിലേക്കു വരുന്ന ഹരിഹരനെ ആരോ ആക്രമിക്കുകയും അയാളുടെ ഓഫീസ് അലങ്കോലമാക്കുകയും ചെയ്യുന്നു.
ഇതിനിടയിൽ, കൊല്ലപ്പെട്ട രാജി നാഷണൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന രാജി തന്നെയാണെന്ന് പീറ്റർ ഹരിഹരനോടു പറയുന്നു. കൊലയ്ക്കു പിന്നിൽ ഹരിഹരനാണെന്ന് അയാൾ സംശയിക്കുന്നുണ്ട്. എന്നാൽ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത തൻ്റെയൊരു കക്ഷിക്കു വേണ്ടിയാണ് രാജിയെ തിരക്കിയതെന്നു ഹരിഹരൻ അയാളോടു പറയുന്നു. ഹരിഹരൻ ലതയെ വീണ്ടും കാണുന്നു. കൊല്ലപ്പെട്ട രാജി താൻ അന്വേഷിക്കുന്ന രാജിയാണെന്നു സമ്മതിക്കുന്ന ലത, രാജിയെ അന്വേഷിക്കാൻ ഏല്പിച്ചതിൻ്റെ കാരണവും പറയുന്നു. പോലീസിനോട് എല്ലാം തുറന്നു പറയാമെന്ന് ലത പറഞ്ഞെങ്കിലും തല്ക്കാലം വേണ്ടെന്ന് ഹരിഹരൻ പറയുന്നു.
മാലിനി ഹരിഹരനെക്കണ്ട് ലതയുമായുള്ള ഇടപാട് എന്താണെന്നാരായുന്നു. സുരേഷിനെ കണ്ട ശേഷം കാര്യങ്ങൾ വെളിപ്പെടുത്താമെന്ന് അയാൾ പറയുന്നു. രാത്രി സുരേഷിനെത്തേടി അയാളുടെ വീട്ടിലെത്തുന്ന ഹരിഹരൻ ഒരു കാർ ഗേറ്റ് കടന്ന് പുറത്തേക്കു പോകുന്നത് കാണുന്നു. മുറ്റത്തു കിടക്കുന്ന കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിലുള്ള സുരേഷിനെക്കണ്ട് അയാൾ ഞെട്ടുന്നു.
മാലിനിയെക്കാണുന്ന ഹരിഹരൻ, സുരേഷ് കൊല്ലപ്പെട്ട രാത്രിയിൽ അയാളുടെ വീട്ടിൽ നിന്നും മാലിനിയുടെ കാർ പുറത്തേക്കു പോകുന്നതു കണ്ടു എന്നു പറയുന്നു. തൻ്റെ കാർ റിപ്പയറിനായി ദിവസങ്ങൾക്കു മുൻപ് ഡോ.മോഹൻ വർക് ഷോപ്പിൽ കൊടുത്തിരുന്നതാണെന്ന് അവൾ പറയുന്നു. ഇതിനിടയിൽ, രാജിയെ കണ്ടെത്താൻ ഏല്പിച്ച ആളിൻ്റെ വിശദാംശങ്ങൾ തിരക്കി പീറ്റർ വീണ്ടും ഹരിഹരനെക്കാണുന്നു. പക്ഷേ അയാൾ അതു വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല.
ശങ്കരമേനോൻ മരിക്കുന്നു. മോഹൻ, സുരേഷിൻ്റെ പോക്കറ്റ് ഡയറിയും ഒരു താക്കോലും ഹരിഹരനെ ഏല്പിക്കുന്നു. സുരേഷ്, മേനോൻ്റെ വീട്ടിൽ മറന്നു വച്ചതാണ് അവയെന്ന് അയാൾ പറയുന്നു.
രാത്രിയിൽ സുരേഷിൻ്റെ വീട്ടിൽ കടന്നുകയറിയ ഹരിഹരൻ, താക്കോൽ ഉപയോഗിച്ച് ഡ്രോയർ തുറക്കുന്നു. അതിൽ നിന്ന്, രാജിയുടെ അച്ഛൻ പാവുണ്ണി അവൾക്കയച്ച ഒരു പഴയ കത്ത് അയാൾ കണ്ടെത്തുന്നു. മേനോൻ്റെ പെങ്ങൾ സരോജിനി മാസം തോറും 1500 രൂപ തരുമെന്നും, അല്ലെങ്കിൽ പഴയ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാൽ മതിയെന്നും ആണ് കത്തിലെ ഉള്ളടക്കം. രാജി ശങ്കരമേനോൻ്റെയോ സഹോദരി സരോജിനിയുടെയോ അവിഹിത സന്തതിയാകാം എന്നാണ് ഹരിഹരൻ്റെ തോന്നൽ.
ഹരിഹരൻ സരോജിനിയെ കാണുന്നു. മേനോൻ മരിക്കുന്നതിനു മുൻപ് തന്നോട് വെളിപ്പെടുത്തിയ രഹസ്യം അവർ ഹരിഹരനോടു പറയുന്നു. 12 വർഷങ്ങൾക്കു മുൻപ്, ഒരു അവിഹിതത്തിൻ്റെ പേരിൽ മേനോൻ ഭാര്യയെ കൊന്നെന്നും ആ രഹസ്യം പാവുണ്ണിക്ക് അറിയാമായിരുന്നെന്നും അവർ പറയുന്നു.
ലതയോട് ഹരിഹരൻ കാര്യങ്ങൾ പറയുന്നു. രാജിയുടെ കാര്യം എങ്ങനെയാണ് മോഹൻ അറിഞ്ഞതെന്ന് അയാൾ ചോദിക്കുന്നു. ഒരാൾ തന്നെ വിളിച്ച്, രാജിയെ കൊന്നത് താനാണെന്ന് അറിയാമെന്നും പണം നല്കിയില്ലെങ്കിൽ പുറത്തു പറയുമെന്നും പറഞ്ഞെന്ന് ലത പറയുന്നു. പാരലൽ ഫോണിൽ മാലിനി അതു കേട്ടെന്നും തുടർന്ന് കാര്യങ്ങൾ മാലിനിയോടു പറയേണ്ടി വന്നെന്നും അവൾ വഴി മോഹൻ അറിഞ്ഞെന്നും അവർ പറയുന്നു. യാദൃച്ഛികമായി ലതയുടെ കാറിൽ നിന്ന് ഒരു റിവോൾവർ ഹരിഹരനു കിട്ടുന്നു. അതിലെ വിരലടയാളം മാലിനിയുടേതാണെന്നും രക്തക്കറയുണ്ടെന്നും അയാൾ കണ്ടെത്തുന്നു. പീറ്റർ ഹരിഹരൻ്റെ സാന്നിധ്യത്തിൽ മാലിനിയെ ചോദ്യം ചെയ്യുന്നു. മാലിനി കുറ്റം സമ്മതിക്കുന്നു.
പാരലൽ ഫോൺ വഴി, രാജി പണം ചോദിക്കുന്നതു കേട്ട മാലിനി അവളെക്കാണാൻ പോകുന്നു. പിടിവലിക്കിടയിൽ യാദൃച്ഛികമായി വെടി പൊട്ടിയാണ് രാജി മരിച്ചതെന്ന് മാലിനി പറയുന്നു. എന്നാൽ ഹരിഹരന് അതു വിശ്വസിക്കാതിരിക്കാൻ കാരണങ്ങളുണ്ട്.
Audio & Recording
ശബ്ദം നല്കിയവർ |
---|
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ജെയിംസ് ബോണ്ട് |
ബിച്ചു തിരുമല | ശ്യാം | എസ് പി ബാലസുബ്രമണ്യം |