ആന്റണി പാലക്കൻ

Antony Palakkan

പ്രശസ്ത നാടക നടനും മഹാരാജാസ് കോളേജിലെ മുൻ ആർട്സ് ക്ലബ്‌ സെക്രട്ടറിയുമായിരുന്നു. കുയിലന്റെ നാടക സംഘത്തിലെ പ്രധാന നടനായി അഭിനയ രംഗത്ത് പ്രൊഫഷണലായി തിളങ്ങി. പഠന കാലത്ത് സിനിമാ താരം മമ്മുട്ടിയുമായി ചേർന്ന് ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ച പാലയ്ക്കൻ ധാരാളം സിനിമകളിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഓച്ചൻതുരുത് ഗ്രാമത്തിലെ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു ഈ മുൻ അദ്ധ്യാപകൻ. 2020 ജനുവരി 18 ന് ആന്റണി പാലയ്ക്കൻ (72 ) അന്തരിച്ചു.

കടപ്പാട് : സാബു ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്