കളിക്കളം
പ്രമുഖരുടെ കണക്കിൽപെടാത്ത സമ്പാദ്യങ്ങൾ കൊള്ളയടിച്ച്, ആ പണം കൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന നല്ലവനായ കള്ളൻ പുതിയതായി ചാർജെടുത്ത സർക്കിൾ ഇൻസ്പെക്ടർ ശേഖരന് തലവേദനയാവുന്നു. കള്ളനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നതിനിടയിൽ ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതം കുരുക്കുകളിലേക്ക് നീങ്ങുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ശങ്കർ, പപ്പൻ, വാസുദേവൻ, രാമകൃഷ്ണൻ, റ്റോണി, ഗൗതമൻ | |
സി ഐ ശേഖരൻ | |
ജമാൽ | |
ആനി | |
കമ്മീഷണർ മാത്യൂസ് | |
ഉണ്ണി നായർ | |
ജാനകിയമ്മ | |
അമ്പലക്കാട് കൃഷ്ണൻ | |
തോമസ് | |
ജോസ് | |
ഉമ്മ | |
മന്ത്രി വേളയിൽ ചാണ്ടി | |
ദേവസ്സ്യേട്ടൻ | |
കള്ളൻ | |
Main Crew
കഥ സംഗ്രഹം
സത്യസന്ധനും കർമ്മധീരനുമായ സർക്കിൾ ഇൻസ്പെക്ടർ ശേഖരൻ (മുരളി) നഗരത്തിലെ പോലീസ് സ്റ്റേഷനിൽ ചാർജെടുക്കുന്നു. തുടക്കത്തിൽ തന്നെ, വേഷം മാറി എത്തുന്ന ഒരു കള്ളൻ്റെ (മമ്മൂട്ടി) ജൂവലറി മോഷണത്തിന് അറിയാതെ 'കാവൽ' നില്ക്കുന്നതോടെ ശേഖരൻ കുരുക്കിലാവുന്നു. ഒരു പഴയ കേഡിയെ (ഭീമൻ രഘു) ഉപയോഗിച്ച് കള്ളനെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും അതും പൊളിയുന്നു.
പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടുന്നതിനിടയിൽ കള്ളൻ അബദ്ധത്തിൽ ആനി (ശോഭന) യുടെ മുറിയിൽ എത്തുന്നു. രക്ഷപ്പെടാൻ വേണ്ടി അയാൾ ആനയോട് പ്രണയം ഭാവിക്കുന്നു. ആനിയാകട്ടെ അയാളുടെ വാക്ചാതുരിയിലും സൗന്ദര്യത്തിലും ആകൃഷ്ടയായി അയാളെ, കള്ളനാണെന്നറിയാതെ, പ്രണയിക്കുന്നു.
അതിനിടെ കള്ളൻ പ്രച്ഛന്നവേഷത്തിൽ വീണ്ടും രണ്ടു മോഷണങ്ങൾ കൂടി നടത്തുന്നു. ആദ്യത്തേത് അബ്കാരിയായ രവിയുടെ (പി സി ജോർജ് ) മയക്കുമരുന്ന് ഇടപാട് പൊളിച്ചു കൊണ്ടും രണ്ടാമത്തേത് മന്ത്രി വേളയിൽ ചാണ്ടി (ഇന്നസെൻ്റ്) ബ്ലേഡ് കമ്പനിയിൽ നിക്ഷേപിച്ച കള്ളപ്പണം തട്ടിയെടുത്തു കൊണ്ടും.
പല വഴിക്കും അന്വേഷണം നടത്തിയിട്ടും ശേഖരന് കള്ളനെ പിടികൂടാൻ കഴിയുന്നില്ല. തൻ്റെ പിടിപ്പുകേടിനെപ്പറ്റി വാർത്ത നല്കിയ പത്രാധിപർ അമ്പലക്കാട് കൃഷ്ണനെ (സി ഐ പോൾ) ഇൻസ്പെക്ടർ ശേഖരൻ തല്ലുന്നു. തുടർന്ന് അയാൾ സസ്പെൻഷനിലാവുന്നു.
ആനി തന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ കള്ളൻ താനാരാണെന്ന് അവളോട് വെളിപ്പെടുത്തുന്നു.
അമ്പലക്കാടൻ്റെ വീട്ടിൽ മോഷണം നടത്താൻ തീരുമാനിക്കുന്ന കള്ളൻ അതിനെക്കുറിച്ച് പോലീസിനു സൂചന നല്കുന്നു. പോലീസ് അതു തിരിച്ചറിയുന്നില്ലെങ്കിലും ശേഖരന് സൂചനയുടെ അർത്ഥം മനസ്സിലാവുന്നു. അയാൾ കള്ളനെപ്പിടിക്കാൻ രാത്രി അമ്പലക്കാടൻ്റെ വീട്ടിലെത്തുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പൂത്താലം വലംകയ്യിലേന്തി - Mകല്യാണി |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ജോൺസൺ | ആലാപനം ജി വേണുഗോപാൽ |
നം. 2 |
ഗാനം
ആകാശഗോപുരം |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ജോൺസൺ | ആലാപനം ജി വേണുഗോപാൽ |
നം. 3 |
ഗാനം
പൂത്താലം വലംകൈയ്യിലേന്തി - Fകല്യാണി |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര |