നാളോത്ത് കൃഷ്ണൻ
തൃശൂർ ചേർപ്പ് പുച്ചിന്നിപ്പാടം സ്വദേശിയാണ് നാളോത്ത് കൃഷ്ണൻ. നാടക വേദികളിലൂടെയാണ് കൃഷ്ണൻ അഭിനയരംഗത്തേക്കെത്തിയത്. വലച്ചിറയിലെ നാടക സമിതികളിലെ നിരവധി നാടകങ്ങളിൽ അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്കെത്തിയത്. 1984 -ൽ ഉണരൂ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
തുടർന്ന് തൂവാനത്തുമ്പികൾ, പൊന്മുട്ടയിടുന്ന താറാവ്, അപരൻ, വരവേൽപ്പ്, മഴവിൽക്കാവടി, കടത്തനാടൻ അമ്പാടി, ഗോളാന്തര വാർത്ത, നെയ്ത്തുകാരൻ.. തുടങ്ങി പതിനഞ്ചിലേറെ സിനിമകളിൽ നാളോത്ത് കൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. തൂവാനത്തുമ്പികൾ എന്ന സിനിമയിൽ ഡേവിഡ്( ഡേവിഡേട്ടൻ) എന്ന കഥാപാത്രം അവതരിപ്പിച്ചത് നാളോത്ത് കൃഷ്ണൻ ആയിരുന്നു.
ജില്ലാ സഹകരണ ബാങ്ക് മുൻ ജീവനക്കാരനായിരുന്ന കൃഷ്ണൻ എസ്.എൻ.ഡി.പി. പൂച്ചിന്നിപ്പാടം ശാഖ പ്രസിഡന്റ്റായിരുന്നു. 2017 ഏപ്രിലിൽ അദ്ദേഹം അന്തരിച്ചു. പരേതയായ സരോജിനിയാണ് ഭാര്യ സതീശൻ, സജയൻ, ഷാജി എന്നിവർ മക്കളാണ്.



