തലയണമന്ത്രം
ആർഭാടജീവിതം ആഗ്രഹിച്ച ഭാര്യയുടെ നിർബന്ധം മൂലം വായ്പയെടുക്കേണ്ടി വന്ന സുകുമാരൻ കടം തിരിച്ചടക്കാൻ പറ്റാതെ വരുന്നതോടെ പ്രതിസന്ധിയിലാവുന്നു.
Actors & Characters
Actors | Character |
---|---|
സുകുമാരൻ | |
കാഞ്ചനമാല | |
മോഹനൻ | |
ശൈലജ | |
ദേവകി | |
കെ ജി പൊതുവാൾ | |
കുഞ്ഞനന്തൻ മേസ്തിരി | |
സുലോചന തങ്കപ്പൻ | |
തങ്കപ്പൻ | |
ജിജി ഡാനിയേൽ | |
ജോർജ് ഡാനിയൽ | |
ഭാസുരചന്ദ്രൻ | |
പാറുവമ്മായി | |
എഞ്ചിനീയർ | |
ദാമോദരൻ കർത്താ | |
ഷോപ്പ് ഓണർ | |
പിള്ള സാർ | |
ജോർജ്ജിന്റെയും ജിജിയുടേയും മകൾ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഉർവശി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 990 |
കഥ സംഗ്രഹം
ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായ സുകുമാരന്റേത് ഭാര്യയും കടയുടമയായ സഹോദരൻ മോഹനനും അമ്മയുമടങ്ങുന്ന ഇടത്തരം കുടുംബമായിരുന്നു.സുകുമാരന്റെ ഭാര്യ കാഞ്ചനയിൽ നിന്ന് വ്യത്യസ്തമായി സമ്പന്ന കുടുംബത്തിൽ നിന്നുള്ള ഒരു ബാങ്ക് ജീവനക്കാരിയായ ഷൈലജയെ മോഹനൻ വിവാഹം ചെയ്യുന്നു.ജോലിയും പണവുമുള്ള ഷൈലജയോട് അസൂയ തോന്നിയ കാഞ്ചന സാവധാനം അനാവശ്യ കാരണങ്ങൾ കണ്ടെത്തി കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു.ഒടുവിൽ കാഞ്ചനയുടെ ആവശ്യപ്രകാരം സുകുമാരൻ അവരുടെ തറവാട് ഉപേക്ഷിച്ച് കാഞ്ചനയ്ക്കൊപ്പം വാടകവീട്ടിൽ താമസം തുടങ്ങുന്നു.സമ്പന്നർ താമസിച്ചിരുന്ന ഒരു കോളനിയിലായിരുന്നു അവരുടെ വാടക വീട്.
പുതിയ അയൽക്കാരോട് കാഞ്ചന തന്റെ ഭർത്താവ് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയറാണെന്ന് കള്ളം പറയുന്നു. വിലകൂടിയ ഗൃഹോപകരണങ്ങളും കാറും മറ്റുമായി ആഡംബര ജീവിതത്തിനായുള്ള കാര്യങ്ങളൊക്കെയും കാഞ്ചന സുകുമാരനെക്കൊണ്ട് സാധിച്ചെടുത്തു. വരവിൽ കവിഞ്ഞ ചെലവും വായ്പയുമായി സുകുമാരന് വലിയ ബാധ്യതകളുണ്ടായി.സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സുകുമാരൻ ഒടുവിൽ തന്റെ തൊഴിലുടമയെ വ്യാജരേഖ ചമച്ച് വഞ്ചിക്കാൻ തീരുമാനിക്കുന്നു. അധികാരികൾ ഉടൻ തന്നെ സത്യം മനസ്സിലാക്കുകയും സുകുമാരൻ അറസ്റ്റിലാവുകയും ചെയ്യുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മായപ്പൊന്മാനേ നിന്നെമോഹനം |
കൈതപ്രം | ജോൺസൺ | കെ എസ് ചിത്ര |
2 |
തൂവൽ വിണ്ണിൻ മാറിൽനീലാംബരി |
കൈതപ്രം | ജോൺസൺ | ജി വേണുഗോപാൽ, സുജാത മോഹൻ |
3 |
മാനം നിറയെ പവിഴം വിതറും |
കൈതപ്രം | ജോൺസൺ | എം ജി ശ്രീകുമാർ |