മായപ്പൊന്മാനേ നിന്നെ
മായപ്പൊന്മാനേ നിന്നെ തേടീ ഞാൻ
വർണ്ണപ്പൂമെയ്യിൽ തലോടാൻ മാത്രം
നീല കൺ കോണിൽ നിലാവോ
നിന്നുള്ളിൽ തുളുമ്പും നൂറായിരം
ആശയേകും ഹിമസാഗരമോ
മായപ്പൊന്മാനേ നിന്നെ കണ്ടൂ ഞാൻ
കന്നി പൂമെയ്യിൽ നിറമേകും മദമാടാൻ (മായപ്പൊന്മാനേ...)
തൊട്ടേനേ തൊട്ടില്ലാ എൻ മാനസ വാടിയാകെ തിരയുമ്പോൾ
കണ്ടേനേ കണ്ടില്ലാ കണ്ണായിരമേകി നിന്നെ തിരയുമ്പോൾ(2)
ഞാനെൻ കൈ മെയ് മറന്നു കസ്തൂരി പൊന്മാനേ
ദേവാംഗണമേകുന്നൊരു പാൽക്കടൽക്കരയിൽ
നിന്നെ മെരുക്കുവതാരോ ആരോ പോറ്റുവതാരോ
എന്നിനി എന്നിൽ കനിയും പകരും മൃദുമദ തിലകം (മായപ്പൊന്മാനേ...)
അന്നൊരു നാൾ കേട്ടൂ ഞാൻ ഒരു മോഹന രാഗമായ് നീ നിറയുമ്പോൾ
പണ്ടൊരു നാൾ കണ്ടൂ ഞാൻ പ്രിയ സീതയെ നീ മയക്കിയ വർണ്ണങ്ങൾ (2)
ആരും കാണാതെ വളർത്താം ഞാൻ കൊതി തീരെ കനിവേകാം
പൂന്തിങ്കൾ പെണ്ണാള്‍ നീ കണ്മണി കുഞ്ഞേ
നീയെൻ നെഞ്ചിലുറങ്ങൂ പുള്ളിക്കോടിയുടുക്കൂ
നിന്നിലെ മായാലോകം പകരാൻ കരളിലൊരുങ്ങൂ (മായപ്പൊന്മാനേ...)