മാനം നിറയെ പവിഴം വിതറും

 

മാനം നിറയെ പവിഴം വിതറും
മത്താപ്പൂ കത്തിച്ചതാര്
ഉള്ളം പതയും ഉലകം തിരിയും
സ്നേഹം നുരപ്പിച്ചതാര് (മാനം..)

നുരയോളം പതയോളം
സന്തോഷം തിരയാടും മധുരോന്മാദം ഹോയ്
മാനം നിറയെ പവിഴം വിതറും
മത്താപ്പൂ കത്തിച്ചതാര്

കട്ടിപ്പൊന്നിന്റെ തേര് മട്ടി പാലിന്റെ ചൂര്
തൊട്ടിട്ടോടുന്നു കാറ്റ് മുട്ടി നിൽക്കുന്നു മോഹം
ഓണത്തുമ്പിക്ക് കൂട്ടിന്നു വാ
രാക്കിളി പൈതങ്ങളേ
ഇത്തിക്കര പോണേലും കുത്താങ്കരെ പോണേലും
കൊറ്റിനു കൂട്ടമൊരുക്കാം
നുരയോളം പതയോളം
സന്തോഷം തിരയാടും മധുരോന്മാദം ഹോയ്
മാനം നിറയെ പവിഴം വിതറും
മത്താപ്പൂ കത്തിച്ചതാര്

താലിപീലി കൈതാളം തുള്ളി തെന്നുന്ന ചാട്ടം
ഉള്ളിൽ ലാത്തിരി പൂക്കൾ ഉള്ളിൽ ചൂടുന്നു പൂന്തേൻ
ഉല്ലാസകൂട്ടിനു  പൂ ചൂടി വാ വാർമുകിൽ കോലങ്ങളേ
ഇത്തിരി ഞാനിടറുമ്പോൾ ഒത്തിരി നാം ആടുമ്പോൾ
പാട്ടിനു താളമൊരുക്ക്..
നുരയോളം പതയോളം
സന്തോഷം തിരയാടും മധുരോന്മാദം ഹോയ്
മാനം നിറയെ പവിഴം വിതറും
മത്താപ്പൂ കത്തിച്ചതാര്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Maanam niraye pavizham

Additional Info

അനുബന്ധവർത്തമാനം