മീന ഗണേഷ്

Meena Ganesh

നാടക നടനും തിരക്കഥകൃത്തുമായ എൻ എൻ ഗണേശിന്റെ ഭാര്യ മീന ഗണേശ്. ആദ്യ ചലച്ചിത്രം സയാമീസ് ഇരട്ടകൾ. നന്നേ ചെറുപ്പത്തിലെ നാടക നടിയായി രംഗപ്രവേശം ചെയ്ത മീന അഭിനയിച്ച ഫസഹ് എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാഞ്ചജന്യം,അർച്ചന തുടങ്ങിയ നാടകങ്ങളിലും  മീന ഗണേശ് വേഷമിട്ടിരുന്നു. തിരുവനന്തപുരം സോമ തീയേറ്റെഴ്സ്,സൂര്യസോമ, എന്നീ സംഘങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് നടനായിരുന്ന കെ പി കേശവന്റെ മകളാണ് മീന ഗണേശ്.