സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
തൊഴിൽരഹിതരും ജീവിതത്തിലെ ബുദ്ധിമുട്ടുകളാൽ ഉലഴുന്നവരുമായ ഉണ്ണി (ജഗദീഷ്), ദാസൻ (ബൈജു) എന്നിവരുടെ ജീവിതത്തിലേക്ക് ചാത്തുണ്ണി (ഇന്നസെന്റ് ) എന്ന ഒരു ഭൂതം കടന്നുവരുന്നതും ഭൂതത്തിന്റെ സഹായത്തോടെ തങ്ങളുടെ പ്രതിസന്ധികളെ ഇവർ തരണം ചെയ്യുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
ചാത്തുണ്ണി | |
ഉണ്ണികൃഷ്ണൻ | |
പാതാളം ഭൈരവൻ | |
മായ | |
രശ്മി | |
ഭവാനി | |
പങ്കജം | |
മന്ത്രവാദിയുടെ അളിയൻ | |
മന്ത്രവാദി ശങ്കുണ്ണി നായർ | |
ദാസൻ | |
ഹൗസ് ഓണർ | |
സിൽക്ക് സ്മിത | |
കൈപ്പള്ളി പരമേശ്വരൻ നായർ | |
ഇൻസ്പെക്ടർ രാജഗോപാലൻ | |
അളിയൻ ഭാർഗ്ഗവൻ | |
ബാധ കയറിയ സ്ത്രീയുടെ ഭർത്താവ് | |
ബാധ കയറിയ സ്ത്രീ | |
ഭാസ്കരൻ | |
കോൺസ്റ്റബിൾ | |
ആക്രിക്കാരൻ | |
റാവുജി | |
വിക്രമൻ | |
ദാസന്റെ അമ്മാവൻ | |
ഹോട്ടൽ മുതലാളി കൈമൾ | |
ഫയൽവാൻ ഗജ്ജാസിംഗ് | |
പോലീസ് ഇൻസ്പെക്ടർ | |
Main Crew
കഥ സംഗ്രഹം
നാട്ടിലെ അറിയപ്പെടുന്ന മന്ത്രവാദിയായ ശങ്കുണ്ണി നായർക്ക് രണ്ട് ഭാര്യമാരാണ് ഭവാനിയും (സുകുമാരി) പങ്കജവും (KPAC ലളിത). ആദ്യ ഭാര്യ ഭവാനിയിൽ മക്കളായി ഉണ്ണിയും (ജഗദീഷ് ) സഹോദരി ശ്രീദേവിയും ഉണ്ടെങ്കിലും, സഹവാസം കൂടുതലും രണ്ടാം ഭാര്യയായ പങ്കജത്തിന്റെയും അവരുടെ സഹോദരന്മാരുടെയും (കുണ്ടറ ജോണി, സൈനുദ്ദീൻ ) കൂടെയാണ്. ശങ്കുണ്ണി നായർ രണ്ടാം ഭാര്യയുടെ അധീനതയിൽ ആയതിനാൽ തുച്ഛവരുമാനക്കാരായ ഉണ്ണിയുടെ കുടുംബം വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ട് പോകുന്നത്. പങ്കജത്തെ ഭയന്ന്, അവരുടെ കണ്ണ് വെട്ടിച്ച് വല്ലപ്പോഴും മാത്രമെ ശങ്കുണ്ണി നായർക്ക് ഭവാനിയെയും മക്കളെയും സന്ദർശിക്കാൻ സാധിക്കാറുള്ളൂ. തന്റെ മറ്റ് സ്വത്തുക്കളും വരുമാനവും എല്ലാം പങ്കജവും ആങ്ങളമാരും കയ്യടക്കി വച്ചിട്ടുള്ളതെങ്കിലും, ഏക മകനായ ഉണ്ണിക്ക് പഞ്ചായത്ത് ഓഫീസിന് അരികിലുള്ള തന്റെ സ്ഥലം നൽകാമെന്ന് ശങ്കുണ്ണി നായർ വാഗ്ദാനം ചെയ്യുന്നു. ഭവാനിയുടെ വീട്ടിൽ വന്ന ശങ്കുണ്ണി നായരെ പങ്കജവും സഹോദരൻ ഭാർഗ്ഗവനും ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നു. അവരെ തടയാൻ ഉണ്ണിക്ക് സാധിക്കുന്നില്ല. അന്ന് രാത്രിയിൽ സ്വത്തുകൾ പങ്കജത്തിന്റെ പേരിലേക്ക് എഴുതി നൽകാൻ പങ്കജവും സഹോദരന്മാരും ശങ്കുണ്ണി നായരോടാവശ്യപ്പെടുന്നു. അതിന് വഴങ്ങാതിരുന്ന .ശങ്കുണ്ണി നായരെ ഭാർഗ്ഗവൻ ക്രൂരമായി മർദ്ദിക്കുന്നു.
പിറ്റെ ദിവസം ഉണ്ണിയും കുടുംബവും ഉറക്കം ഉണരുന്നത് ശങ്കുണ്ണി നായരുടെ മരണ വാർത്ത കേട്ടാണ്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഉണ്ണിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ എല്ലാം പങ്കജം കൈവശപ്പെടുത്തുന്നു. സഹോദരിയുടെ വിവാഹം നടത്തുന്നതിന് വേണ്ടി, അച്ഛൻ തങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന, പഞ്ചായത്ത് ഓഫിസിനടുത്ത് ഉള്ള സ്ഥലം ആവശ്യപ്പെട്ട് ഭാവനിയുടെ അടുത്ത് ചെല്ലുന്ന ഉണ്ണിയെ പങ്കജവും സഹോദരന്മാരും മർദ്ദിച്ച് അവശനാക്കുന്നു. കഷ്ടപ്പാട് കാരണം നാട്ടിൽ നിൽക്കാൻ നിവൃത്തിയില്ലാതെ, ഒരു തൊഴിൽ തേടി, ബന്ധുവായ കൃഷ്ണൻ കുട്ടി അമ്മാവനെ കാണാനായി ഉണ്ണി പട്ടണത്തിലേക്ക് യാത്രയാകുന്നു.
ബന്ധുവിന്റെ വീട് അന്വേഷിച്ച് പട്ടണത്തിൽ എത്തുന്ന ഉണ്ണി, അവർ വീട് മാറി പോയതറിയാതെ അവിടത്തെ നിലവിലെ താമസക്കാരായ പോലീസ് ഇൻസ്പെക്ടർ രാജഗോപാലിന്റെയും (KPAC സണ്ണി) മകൾ മായയുടെയും (മാതു) വസതിയിലാണ് എത്തിച്ചേരുന്നത്. ഉണ്ണി മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് മായ ബഹളം വയ്ക്കുകയും ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലും ആക്കുകയും ചെയ്യുന്നു.
ലോക്കപ്പിൽ വച്ച് ഉണ്ണി ദാസനെ പരിചയപ്പെടുന്നു. തുല്യദുഃഖിതരായ ഇരുവരും സുഹൃത്തുക്കൾ ആകുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നു. തൊഴിൽ രഹിതരായ ഇരുവരും ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും നിരാശപ്പെടേണ്ടി വരുന്നു. ദാസന്റെ നിർബന്ധത്തിന് വഴങ്ങി ബാധ ഒഴിപ്പിക്കാൻ മന്ത്രവാദവും പൂജയും നടത്തി പണം നേടാൻ ഉള്ള ശ്രമവും പരാജയപ്പെടുന്നു. മന്ത്രവാദം നടത്താൻ പോയിടത്ത് നിന്ന് ദാസൻ മോഷ്ടിച്ച പാത്രത്തിൽ നിന്ന് ചാത്തുണ്ണി (ഇന്നസെന്റ് ) ഭൂതം പ്രത്യക്ഷപ്പെടുന്നു. കാലങ്ങളായി ബന്ധനത്തിലായിരുന്ന തന്നെ മോചിപ്പിച്ചതിന് പകരമായി ഭൂതം തന്റെ എല്ലാ സഹായങ്ങളും അവർക്ക് വാഗ്ദാനം ചെയ്യുന്നു. ചാത്തുണ്ണിയുടെ വരവോടെ ഉണ്ണിയുടെയും ദാസന്റെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. തങ്ങളെ ദ്രോഹിച്ചവരോട് പക വീട്ടുവാനും അവകാശപ്പെട്ടത് തിരിച്ച് പിടിക്കാനും ചാത്തുണ്ണിയുടെ സഹായത്തോടെ ഇരുവരും ശ്രമിക്കുന്നു.
ഉണ്ണിക്ക് പെടുന്നനെ ഉണ്ടായ മാറ്റത്തിലും ഐശ്വര്യങ്ങളിലും സംശയം തോന്നിയ പങ്കജവും സഹോദരന്മാരും പാതാളം ഭൈരവൻ (ജഗതി) എന്ന മന്ത്രവാദിയുടെ സഹായത്തിൽ ഉണ്ണിയുടെ വീട്ടിൽ കയറി പറ്റി രഹസ്യങ്ങൾ പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്നുവെങ്കിലും ചാത്തുണ്ണിയുടെ ഇടപെടൽ മൂലം പരാജയപ്പെട്ട് ഓടി രക്ഷപ്പെടേണ്ടി വരുന്നു.
തെറ്റുദ്ധാരണകൾ മാറിയ മായ ഉണ്ണിയുമായി പ്രണയത്തിലാകുന്നു. മായയുടെ അച്ഛന്റെ സുഹൃത്തിന്റെ മകനായ വിക്രമനുമായി (ഷമ്മി തിലകൻ) ഉറപ്പിച്ച കല്യാണം മുടക്കാൻ ഉണ്ണിയും ദാസനും ശ്രമിക്കുമെങ്കിലും പരാജയപ്പെടുന്നു. ഉണ്ണിയേയും ദാസനെയും അവരുടെ രക്ഷകനായ ചാത്തുണ്ണിയേയും ഒതുക്കാൻ പങ്കജവും വിക്രമനും രാജഗോപാലും എല്ലാം ചേർന്ന് കൊടിയ ദുർമന്ത്രവാദിയായ ആഴ്വാഞ്ചേരി ഇല്ലത്തെ തീക്രൻ നമ്പൂതിരിയെ (കൊട്ടാരക്കര ശ്രീധരൻ നായർ ) കൊണ്ട് വരുന്നു. തങ്ങളുടെ ശത്രുക്കളുടെ ഉപജാപങ്ങളെയും തീക്രൻ എന്ന ദുഷ്കർമ്മിയുടെ ആഭിചാരങ്ങളെയും ഉണ്ണിയും ദാസനും ചാത്തുണ്ണിയും എങ്ങനെ നേരിടുന്നു എന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ് .
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ജിംബ ജിംബ ജിംബാ ഹോ |
ബിച്ചു തിരുമല | രാജാമണി | സി ഒ ആന്റോ, മിൻമിനി, മാൽഗുഡി ശുഭ, നടേശൻ |
2 |
പാട്ടു പാടവാ |
ബിച്ചു തിരുമല | രാജാമണി | മാൽഗുഡി ശുഭ, മിൻമിനി, ശോഭ ബാലമുരളി |