ശോഭ ബാലമുരളി

Sobha Balamurali
ശോഭ തെക്കെ അടിയാട്ട്
Sobha Thekke Adiyat
ആലപിച്ച ഗാനങ്ങൾ: 11

തൃശൂർ സ്വദേശി. ഔദ്യോഗിക രംഗത്ത് അഡ്വക്കേറ്റായി ജോലി ചെയ്യുന്ന ശോഭ പ്രൊഫഷണൽ ഗായികയുമാണ്. നിരവധി സ്റ്റേജുകളിൽ ഗാനമാലപിച്ചു. ദീർഘകാലം ഖത്തറിലെ പ്രവാസലോകത്തും ഗായികയായി പരിപാടികൾ അവതരിപ്പിച്ചിരുന്നു. സംഗീത സംവിധായകനും ഗായകനുമായ കെ പി ബാലമുരളിയാണ് ശോഭയുടെ ഭർത്താവ്. അഭിനേത്രിയും ഗായികയുമായ അപർണ ബാലമുരളിയാണ് മകൾ.