ആരോമൽ സാരംഗമേ

ആരോമല്‍ സാരംഗമേ നീ തേടും
ആരാമ മന്ദാരം ഞാന്‍
പ്രിയതേ നീ കേള്‍ക്കും 
ഹൃദയ സംഗീതം...
നിനക്കായ് മാത്രം..
പ്രേമസംഗീതം...
ആരോമല്‍ സാരംഗമേ നീ തേടും
ആരാമ മന്ദാരം ഞാന്‍

സുരഭിലമാകും ഹരിത തടങ്ങള്‍ 
പുൽകി വരും നീ 
നിരുപമ ശ്രീമയ പൂർണ്ണിമയായി 
സുരവര മോഹന ഭാവനയായി
അകതലം നീ മൃദുവായ് തഴുകുമ്പോൾ
അനുപദം ഞാന്‍ പുളകം അണിയുന്നു
ആരോമല്‍ സാരംഗമേ നീ തേടും
ആരാമ മന്ദാരം ഞാന്‍

സുഖകരമാകും പല നിറജാലം 
പകർന്നു തരും നീ 
കളകള കാഞ്ചന നൂപുരം ചാർത്തും
കനവിലൊരായിരം പീലികള്‍ പാകി
കടമിഴിയാൽ സുകൃതം അരുളുന്നു
കതിരൊളിയായ് അനിശം തുടരുന്നു

ആരോമല്‍ സാരംഗമേ നീ തേടും
ആരാമ മന്ദാരം ഞാന്‍
പ്രിയതേ നീ കേള്‍ക്കും 
ഹൃദയ സംഗീതം...
നിനക്കായ് മാത്രം..
പ്രേമസംഗീതം...
ആരോമല്‍ സാരംഗമേ നീ തേടും
ആരാമ മന്ദാരം ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aromal sarangame