പൂന്തേൻ മൊഴിയേ

പൂന്തേൻ മൊഴിയേ പൂവാലൻ കിളിയേ
പനിനീരിൽ മുങ്ങി നീരാടി ഓഹോ
പുലരിപ്പൂ ചൂടി കളിയാടി ആഹാ
മണിമേഘക്കൂട്ടിൽ നിന്നും പോരൂ പോരൂ
പൂന്തേൻ മൊഴിയേ പൂവാലൻ കിളിയേ

കരതേടും കുളിരോളം അതു നെയ്യും 
ഒരു ഗാനം
കാതോരം മധു പെയ്യും നേരം 
പൊൻതൂവൽ വീശി പൊൻതന്ത്രി മീട്ടി
അണിയൂ തേനരിയോരം മുകുളങ്ങൾ വിരിയുമ്പോൾ
വിൺചിന്തിൻ സ്വരമെന്നിൽ പകരുക നീ
പൂന്തേൻ മൊഴിയേ പൂവാലൻ കിളിയേ

ഉടനീളം കിരണങ്ങൾ പുതുപൂവിൻ ഉടലാകെ
സിന്ദൂരം അണിയിക്കും നേരം 
വർണ്ണങ്ങൾ കോരി നിൻ വാനം പൂകി
മുകിലായ് ഞാൻ ഒഴുകേണം 
മഴവില്ലായ് വിടരേണം
അഴകേറും നിൻ പൊന്നിൻ ചിറകുകളിൽ

പൂന്തേൻ മൊഴിയേ പൂവാലൻ കിളിയേ
പനിനീരിൽ മുങ്ങി നീരാടി ഓഹോ
പുലരിപ്പൂ ചൂടി കളിയാടി ആഹാ
മണിമേഘക്കൂട്ടിൽ നിന്നും പോരൂ പോരൂ
പൂന്തേൻ മൊഴിയേ പൂവാലൻ കിളിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonthen mozhiye

Additional Info

Year: 
1994

അനുബന്ധവർത്തമാനം