ഹരിപ്പാട് സോമൻ

Harippad Soman

ചെറുപ്പകാലം മുതൽക്കേ നാടക രംഗത്ത് സജീവമായിരുന്ന ഹരിപ്പാട് സോമൻ. നാടകങ്ങളിൽ അഭിനയിക്കുക മാത്രമല്ല, ചില നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കൊല്ലം ഗംഗാ തീയേറ്ററിന് വേണ്ടി അയോധ്യ, സൂര്യക്ഷേത്രം തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹം എഴുതി സംവിധാനം ചെയ്തു. പിന്നീട് സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. മോഹിനിയാട്ടം, തുരുപ്പുഗുലാൻ, വന്ദനം, യാത്ര തുടങ്ങി കുറച്ചു ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. 1978 മുതൽ ഡബ്ബിംഗ് രംഗത്ത് സജീവം. ഏകദേശം 2000 പരം ചിത്രങ്ങളിൽ വിവിധ നടന്മാർക്ക് ശബ്ദം നൽകി.