അനിൽ കെ നായർ

Anil K Nair

ചലച്ചിത്ര സംവിധായകനാണ് അനില്‍ കെ നായര്‍. കസ്തൂരിമാന്‍, രസികന്‍, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത് വീട് തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. 2010ല്‍ 'പുള്ളിമാന്‍' എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. നെടുമുടി വേണു, കലാഭവന്‍ മണി, മീര നന്ദന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനോതാക്കള്‍. 2011ല്‍ വിജു രാമചന്ദ്രന്റെ തിരക്കഥയില്‍ 'കയം' എന്ന ചിത്രം സംവിധാനം ചെയ്യ്തു. മനോജ് കെ ജയന്‍, ബാല, ശ്വേത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ന്യൂ ലൈന്‍ മൂവിസിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'റോസാപ്പൂക്കാലം' ആണ് ഒടുവിലായി സംവിധാനം ചെയ്യ്ത ചിത്രം.സനല്‍ അമന്‍, വിനയ് ഫോര്‍ട്ട്, ഇനിയ, ലിയോണ ലിഷോയ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ലൈംലൈറ്റ് മൂവീ ഹോം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്.