കസ്തൂരിമാൻ
തന്റെ കാമുകന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വീട്ടു ജോലികൾ ചെയ്ത് പണം കണ്ടെത്തുന്ന ഒരു പെൺകുട്ടിയുടെ കഥ.
Actors & Characters
Actors | Character |
---|---|
സാജൻ ജോസഫ് ആലൂക്ക | |
പ്രിയംവദ | |
രാജപ്പൻ | |
ചാലിശ്ശേരി ലോനപ്പൻ മുതലാളി | |
ജോസഫ് ആലൂക്കാ | |
അമ്മാമ്മ | |
ആലീസ് | |
കളക്ടർ | |
അനു | |
ജോൺസൺ | |
ആനി | |
ലൈബ്രറേറിയൻ | |
ഷീല പോൾ | |
പ്രിയംവദയുടെ അമ്മ | |
ബെന്നി | |
Main Crew
കഥ സംഗ്രഹം
കോളേജ് വിദ്യാർത്ഥിനിയായ പ്രിയംവദ കോളേജിൽ ബഹളവും കുറുമ്പുമായി നടക്കുന്ന പെൺകുട്ടിയായിരുന്നു. അവളുടെ കോളേജിൽ പഠിച്ചിരുന്ന സാജൻ എന്ന ചെറുപ്പക്കാരനോട് അവളുടെ സുഹൃത്ത് പ്രണയാഭ്യർത്ഥന നടത്തുന്നു. തന്റെ ജീവിതത്തിലെ ഏക അഭിലാഷം പഠിച്ച് ഐ.എ.സ് ആകുക എന്നത് മാത്രമാണെന്ന് പറഞ്ഞ് അവൻ അവളെ ഒഴിവാക്കുന്നു.സാജൻ ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ളയാളാണെങ്കിലും നിലവിൽ എല്ലാം നഷ്ടപ്പെട്ട് ദാരിദ്രനായിരിക്കുകയാണെന്നറിഞ്ഞ് പ്രിയംവദയുടെ സുഹൃത്ത് അവനെ ഉപേക്ഷിച്ചു.എന്നാൽ പണമില്ലാതെ വലഞ്ഞ സാജന് വേണ്ടി പ്രിയംവദ അവന്റെ പരീക്ഷ ഫീസ് അടയ്ക്കുന്നു. പക്ഷേ സാജന് അത് ഇഷ്ടപ്പെടുന്നില്ല.
ഒരു ദിവസം സാജൻ തന്റെ അച്ഛന്റെ സുഹൃത്തിന്റെ വീട്ടിൽ വച്ച് പ്രിയംവദയെ ഒരു വേലക്കാരിയുടെ രൂപത്തിൽ കണ്ട് അമ്പരക്കുന്നു.അഞ്ച് വീടുകളിൽ വേലക്കാരിയായി നിന്നുകൊണ്ടാണ് അവൾ കുടുംബത്തെ നോക്കുന്നതും പഠിക്കുന്നതെന്നും അവൾ പറയുന്നു.പ്രിയംവദയോട് ആദരവ് തോന്നിയ സാജൻ അവളുമായി സൗഹൃദത്തിലാവുകയും പിന്നീട് ഇരുവരും പ്രണയിക്കുകയും ചെയ്യുന്നു. സാജന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പ്രിയംവദ വീട്ടുവേല ചെയ്ത് പണം കണ്ടെത്തി സാജനെ ഐ. എ. എസ് കോച്ചിംഗിന് ഡൽഹിയിലേക്കയക്കുന്നു.ഐ. എ. എസ് പരീക്ഷ പാസായ സാജൻ നാട്ടിലേക്കെത്തുന്നു.
പ്രിയംവദയോട് മോഹമുണ്ടായിരുന്ന അവളുടെ ചേച്ചിയുടെ ഭർത്താവ് രാജേന്ദ്രൻ നിരന്തരം വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു.പ്രിയംവദ സാജനോടൊപ്പം പോകാനൊരുങ്ങിയ ദിവസവും അയാൾ അവളെത്തേടിയെത്തുന്നു.