പൂങ്കുയിലേ കാർകുഴലീ
പൂങ്കുയിലേ കാർകുഴലീ കിന്നാരം കേട്ടോ നീ ആരോടും മിണ്ടല്ലേ
ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളി
താലിപ്പൂ ചാർത്തി എന്റെ സ്വന്തമാകാൻ വരുമെന്ന് (പൂങ്കുയിലേ...)
പൂമുല്ല പന്തലു വേണ്ട താലപ്പൊലി നിറയും വേണ്ടാ
പൂക്കൈത ചോല വിരിപ്പില്ലേ ഓ... (2)
പൂക്കൈത ചോല വിരിപ്പില്ലേ
രാവുറങ്ങും നേരമെങ്ങാൻ മഞ്ഞു മാരി പെയ്തു പോയാൽ
ഞങ്ങൾക്കൊരു കൂടൊരുക്കാമോ കുരുവീ
ഞങ്ങൾക്കൊരു കൂടൊരുക്കാമോ
പൂന്തളിരിൻ മനസല്ലോ കളിത്തോഴീ നിനക്ക് (പൂങ്കുയിലേ...)
കരളാകെ പുളകം വിതറി കനവെല്ലാം പെയ്തു നിറഞ്ഞു
കടലാസു തോണിയിറക്കണ്ടേ ഓ... (2)
കടലാസു തോണിയിറക്കേണ്ടെ
അന്തിമാനച്ചോപ്പു മാഞ്ഞു മനസിലും മൗനം തേങ്ങി
നീയിനിയും വന്നണഞ്ഞില്ല പ്രിയതേ
നീയിനിയും വന്നണഞ്ഞില്ല
പകലു കാണാപ്പൂവു പോലെൻ മനം തുടിച്ചു ഓഹോ (പൂങ്കുയിലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poonkuyile karkuzhali
Additional Info
ഗാനശാഖ: