മാരിവിൽ തൂവൽ കൊണ്ടെൻ

മാരിവിൽ തൂവൽ കൊണ്ടെൻ
മനസ്സിന്റെ മേഘപാളിയിൽ (2)
മധുരമൊരു പ്രേമകാവ്യം
എഴുതുവാൻ വന്നവൾ നീ (മാരിവിൽ...)

മധുവൂറി നിൽക്കും നിൻ പവിഴാധരങ്ങളിൽ
വനശലഭം പോലെ ഞാനണയും
ഇതു വരെ അറിയാത്തൊരനുരാഗക്കടലിന്റെ
മണി മുത്തു തേടും നിന്നാഴങ്ങളിൽ (മാരിവിൽ...)

നെടുവീർപ്പിൻ നനവാർന്ന വിരഹാർന്ന സന്ധ്യയിൽ
പാഴ് മുളം തണ്ടായ് ഞാൻ പാടീ
വാടാത്തൊരായിരം ഓർമ്മ തൻ പൂവുകൾ
മിഴിനീരിൽ നനയുന്നതറിയുന്നുവോ (മാരിവിൽ...)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Maarivillil thooval