രാക്കുയിൽ പാടീ

രാക്കുയിൽ പാടീ രാവിന്റെ ശോകം
നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള (2)
ചിതറുന്നു താളം തുളുമ്പുന്നു കണ്ണീർ
ഇടനെഞ്ചിലേതോ മണിവീണ തേങ്ങീ (രാക്കുയിൽ...)

ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
ഹൊയ് മുറ്റം മുത്തും വെള്ളം മഴവെള്ളം മഴവെള്ളം
ഞാനുണ്ടാക്കും കളിവള്ളം താനേ തുള്ളിടും എൻ ഉള്ളം


രാവിൻ നെഞ്ചിൽ പൂക്കുന്നുവോ വാടാമല്ലികൾ
മണ്ണിൻ മാറിൽ വീഴുന്നുവോ  വാടും പൂവുകൾ (2)
ഇരുളുറങ്ങുമ്പോൾ ഉണരും പ്രഭാതം
മറയുന്നു വാനിൽ താരാജാലം
എവിടെ ....എവിടെ ...
നീലത്തുകിലിൻ  ചന്തം ചാർത്തും
സ്വപ്നങ്ങൾ]
മറയുന്നതാര് തെളിയുന്നതാര്

ആ..ആ...ആ.ആ..ഓംകാരം..
ഓംകാരം...ആ..ആ...ആ..
സാസാസസാ രിസനി, സസനി പപസസാനി ധരിസനിധപഗ
മപധനി,,..

 ഓംകാര പഞ്ജരകീരപുര ഹരസരോജ ഭവകേശവാദിരൂപവാസവരിപു ജനകാന്തകാ..
ആ..ആ...ആ.....(രാക്കുയിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rakkuyil padi

Additional Info

അനുബന്ധവർത്തമാനം