ദേവി ചന്ദന
Devi Chandana
നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന കോമഡി ഷോകളിലൂടെയാണ് പ്രശസ്തയായത്. ടെലിവിഷൻ ചാനലുകളിലും സ്റ്റേജുകളിലുമായി ധാരാളം ഹാസ്യപരിപാടികളിൽ അവർ നിറഞ്ഞുനിന്നു. മികച്ച നർത്തകികൂടിയായ ദേവി ചന്ദന നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
1999- ൽ ഭാര്യവീട്ടിൽ പരമ സുഖം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ദേവി ചന്ദന സിനിമാഭിനയ രംഗത്തേയ്ക്കത്തുന്നത്. തുടർന്ന് ഇരുപതിലധികം സിനിമകളിൽ വിവിധ വേഷങ്ങൾ ചെയ്തു. നരിമാൻ എന്ന ചിത്രത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും തന്റെ കഴിവു തെളിയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദേവി ചന്ദന അഭിനയിക്കുന്നുണ്ട്. നൃത്താദ്ധ്യാപിക കൂടിയാണ് ദേവി ചന്ദന.
2005- ലായിരുന്നു ദേവി ചന്ദനയുടെ വിവാഹം. ഗായകനായ കിഷോറാണ് ഭർത്താവ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ വൃന്ദാവനം | കഥാപാത്രം | സംവിധാനം ഡോക്ടർ സി വി രഞ്ജിത്ത് | വര്ഷം |
സിനിമ ഭാര്യവീട്ടിൽ പരമസുഖം | കഥാപാത്രം | സംവിധാനം രാജൻ സിതാര | വര്ഷം 1999 |
സിനിമ രാക്ഷസരാജാവ് | കഥാപാത്രം രാധ പണിക്കർ | സംവിധാനം വിനയൻ | വര്ഷം 2001 |
സിനിമ നരിമാൻ | കഥാപാത്രം അമ്മിണിയുടെ മകൾ | സംവിധാനം കെ മധു | വര്ഷം 2001 |
സിനിമ കസ്തൂരിമാൻ | കഥാപാത്രം ആനി | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2003 |
സിനിമ മിസ്റ്റർ ബ്രഹ്മചാരി | കഥാപാത്രം ഷീബ | സംവിധാനം തുളസീദാസ് | വര്ഷം 2003 |
സിനിമ കളിയോടം | കഥാപാത്രം | സംവിധാനം നാസർ അസീസ് | വര്ഷം 2003 |
സിനിമ വേഷം | കഥാപാത്രം | സംവിധാനം വി എം വിനു | വര്ഷം 2004 |
സിനിമ പറഞ്ഞു തീരാത്ത വിശേഷങ്ങൾ | കഥാപാത്രം ദേവി | സംവിധാനം ഹരികുമാർ | വര്ഷം 2005 |
സിനിമ ആയുർ രേഖ | കഥാപാത്രം | സംവിധാനം ജി എം മനു | വര്ഷം 2007 |
സിനിമ ചങ്ങാതിക്കൂട്ടം | കഥാപാത്രം | സംവിധാനം എം കെ മുരളീധരൻ | വര്ഷം 2009 |
സിനിമ അനാമിക | കഥാപാത്രം | സംവിധാനം എബ്രഹാം ലിങ്കൺ, കെ പി വേണു | വര്ഷം 2009 |
സിനിമ രഹസ്യ പോലീസ് | കഥാപാത്രം | സംവിധാനം കെ മധു | വര്ഷം 2009 |
സിനിമ തൽസമയം ഒരു പെൺകുട്ടി | കഥാപാത്രം സഖാവ് ഭവാനി | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 2012 |
സിനിമ പ്രഭുവിന്റെ മക്കൾ | കഥാപാത്രം ഡ്രൈവർ പ്രഭാകരന്റെ അമ്മ | സംവിധാനം സജീവൻ അന്തിക്കാട് | വര്ഷം 2012 |
സിനിമ തെരുവ് നക്ഷത്രങ്ങൾ | കഥാപാത്രം | സംവിധാനം അമീർ അലി | വര്ഷം 2012 |
സിനിമ ഓടും രാജ ആടും റാണി | കഥാപാത്രം രുക്കു | സംവിധാനം വിജു വർമ്മ | വര്ഷം 2014 |
സിനിമ പോളി ടെക്നിക്ക് | കഥാപാത്രം ലളിത | സംവിധാനം എം പത്മകുമാർ | വര്ഷം 2014 |
സിനിമ തിലോത്തമാ | കഥാപാത്രം സിസ്റ്റർ സൂസൻ | സംവിധാനം പ്രീതി പണിക്കർ | വര്ഷം 2015 |
സിനിമ കുപ്പിവള | കഥാപാത്രം | സംവിധാനം സുരേഷ് പിള്ള | വര്ഷം 2017 |