സജീവൻ അന്തിക്കാട്
Sajeevan Anthikkad
തൃശ്ശുർ ജില്ലയിലെ അന്തിക്കാട് സ്വദേശിയാണ് സജീവൻ അന്തിക്കാട്. 2012 -ൽ കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ച പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെയാണ് സജീവൻ അന്തിക്കാട് സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ആ സിനിമയിലെ നാല് ഗാനങ്ങൾ എഴുതിയതും അദ്ദേഹമായിരുന്നു.
അതിനുശേഷം 2020 -ൽ ടോൾ ഫ്രീ 1600-600-60 എന്ന ചിത്രവും 2023 -ൽ ലാ ടൊമാറ്റിന എന്ന ചിത്രവും സജീവൻ അന്തിക്കാട് സംവിധാനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളാണ് സജീവൻ അന്തിക്കാട് സിനിമകൾ. സജീവൻ അന്തിക്കാടിന്റെ ഭാര്യ സിന്ധുവാണ് അദ്ദേഹത്തിന്റെ സിനിമയുടെ നിർമ്മാതാവ്.


