പരമാത്മാവിൻ പരമാർത്ഥത്തെ
Music:
Lyricist:
Singer:
Film/album:
പരമാത്മാവിൻ പരമാർത്ഥത്തെ പലരും പലതായ് ചൊല്ലീ
പണ്ഡിതവര്യർ പരഹൃദയജ്ഞർ പലതാം ജാതിമതസ്ഥർ
കണ്ണിനു നേരേ കാണാത്തതിനും എന്തിനുമേതിനുമെല്ലാം
ദൈവം എന്നൊരു പേരും ചാർത്തി ചിന്തയെ ബന്ധിതമാക്കി (പരമാത്മാവിൻ)
ആചാരാനുഷ്ഠാനങ്ങൾ അന്ധവിശ്വാസങ്ങൾ
ജനിച്ച മാറ്റ്ഹ്രയിൽ മതമായെത്തി പിടിച്ചുലച്ചൂ ജന്മത്തെ (ആചാരങ്ങൾ)
സ്വതന്ത്രചിന്തയെ മതവ്രണത്തിൻ ഘഡ്ഗം വീശിയൊതുക്കീ
മദിച്ചു നിൽപ്പൂ മതമേലാളർ പൗരോഹിത്യപരാഗങ്ങൾ...
പൗരോഹിത്യപരാഗങ്ങൾ (പരമാത്മാവിൻ)
മതം തെളിച്ചൊരു വഴിയിൽ മർത്യൻ നടന്നു വർഷശതങ്ങൾ
വ്മ്ശഹത്യകൾ കൂട്ടക്കൊലകൾ വർഗ്ഗീയതകൾ കുടിലതകൾ (മതം)
ഇരുൾ പരന്നൊരാ വഴിയിൽ മർത്യൻ പകച്ചു പോയീ പലവട്ടം
ഉദിച്ചഗാധ തമസ്സിൽ പുതിയൊരു യുക്തിബോധവെളിച്ചം...
യുക്തിബോധവെളിച്ചം (പരമാത്മാവിൻ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paramathmavin
Additional Info
Year:
2012
ഗാനശാഖ: