ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ

ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ നീ
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ നീ
താരകാകീർണ്ണമായ നീലാംബരത്തിലന്നു
ശാരദ ശശിലേഖ സമുല്ലസ്സിക്കേ
നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു
പ്രാണനായികേ നീയെൻ അരികിൽ നിൽക്കേ
രോമാഞ്ചമിളകും നിൻ ഹേമാംഗകങ്ങൾ തോറും
മാമക കരപുടം വിഹരിക്കവേ
പുഞ്ചിരിപൊടിഞ്ഞ നിൻ ചെഞ്ചൊടിത്തളിരിലെൻ
ചുംബനം ഇടയ്ക്കിടയ്ക്കമർന്നീടവേ
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ നീ
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ നീ

എന്നാത്മരഹസ്യങ്ങൾ എന്തും ഞാൻ നിന്നോടോതും
മന്നിനായതു കേട്ടിട്ടെന്തു കാര്യം
മായാത്ത കാന്തി വീശും മംഗളകിരണമേ
നീയൊരു നിഴലാണെന്നാരു ചൊല്ലി
അല്ലില്ല വെളിച്ചമേ നിന്നെ ഞാനറിഞ്ഞതില്ലാ
അല്ലലിൽ മൂടി നിൽക്കും ആനന്ദമേ
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ നീ
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaraavil ninnodu njaanothiya rahasyangal

Additional Info

Year: 
2012

അനുബന്ധവർത്തമാനം