തിലോത്തമാ

Released
Thilothamaa malayalam movie
കഥാസന്ദർഭം: 

ദേവലോകത്തിലെ സുന്ദരികളായ നർത്തകിമാരിൽ ഒരാളായ തിലോത്തമയെ അന്വർത്ഥമാക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റോസി. നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഗായികയും നർത്തകിയുമാണ് സുന്ദരിയായ റോസി. അവളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ഒരു കൊലപാതകത്തിന് അവൾക്ക് ദൃക്സാക്ഷിയാകണ്ടി വരുന്നു. കൊലയാളികൾ ഏറെ ശക്തരാണെന്ന് മനസിലാക്കിയ റോസി നഗരം വിടുന്നു. പല സ്ഥലങ്ങളിലായി പിന്നീട് റോസിക്ക് ഒളിവിൽ താമസിക്കണ്ടി വരുന്നു. അതിനിടയിൽ അവൾക്ക് നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സസ്പെൻസ് ത്രില്ലറായി അവതരിപ്പിക്കുന്നത്.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
142മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 27 November, 2015

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച്‌ നവാഗതയായ പ്രീതി പണിക്കർ സംവിധാനം ചെയ്ത ചിത്രമാണ് തിലോത്തമാ. രചന നാരയണൻകുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ്‌ കെ ജയൻ, സിദ്ദിക്ക്, , സോന നായർ,തെസ്നി ഖാൻ,സുരഭി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ദീപക് ദേവാണ് സംഗീതം. ഗോകുലം ഗോപാലനാണ് നിർമ്മാണം

Thilothama movie poster

Thilothama - Malayalam Movie Trailer